Asianet News MalayalamAsianet News Malayalam

ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും 'നടിമാര്‍' എന്ന് വിളിച്ച് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍

താരസംഘടനയായ അമ്മയുടെ  ഭാരവാഹികളുടെ യോഗത്തില്‍ ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും നടിമാര്‍ എന്ന് തന്നെ വിളിച്ച് പ്രസിഡന്‍റ് മോഹന്‍ലാല്‍. അമ്മയുടെ പ്രസിഡന്‍റ് തങ്ങളെ നടിമാര്‍ എന്ന് വിളിച്ചുവെന്നും, പേര് പറഞ്ഞില്ല എന്നും രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്  ഡബ്ല്യുസിസി വിളിച്ചുക്കൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍‌ ഇക്കാര്യം പറഞ്ഞത് 

mohanlal against wcc members
Author
KOCHI, First Published Oct 19, 2018, 2:36 PM IST

കൊച്ചി: താരസംഘടനയായ അമ്മയുടെ  ഭാരവാഹികളുടെ യോഗത്തില്‍ ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും 'നടിമാര്‍' എന്ന് വിളിച്ച് പ്രസിഡന്‍റ് മോഹന്‍ലാല്‍. അമ്മയുടെ പ്രസിഡന്‍റ്  തങ്ങളെ നടിമാര്‍ എന്ന് വിളിച്ചുവെന്നും, പേര് പറഞ്ഞില്ല എന്നും രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ ആരോപിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്  ഡബ്ല്യുസിസി വിളിച്ചുക്കൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് അവര്‍‌ ഇക്കാര്യം പറഞ്ഞത്. അതിന് മറുപടിയായി ഇന്ന് നടന്ന യോഗത്തില്‍ ഇവരെ ഉടനീളം നടിമാര്‍ എന്ന് തന്നെ മോഹന്‍ലാല്‍ വിളിക്കുകയായിരുന്നു.

നടിമാര്‍ എന്ന് തന്നെ താന്‍ വിളിക്കും. നടിമാരുടെ സംഘടന അല്ലേ അപ്പോള്‍ നടിമാര്‍ എന്നല്ലേ വിളിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. നടിമാര്‍ എന്ന്  വിളിച്ചത് അത്ര  വലിയ കാര്യമായി എനിക്ക് തോന്നിയിട്ടില്ല. എന്തുകൊണ്ടാണ് ഇതെല്ലാം വ്യക്തിപരമായി കാണുന്നത് എന്ന് മനസ്സിലാകുന്നില്ല. നടിമാരെന്ന് വിളിച്ചത് ആക്ഷേപിക്കാനല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.  

മോഹന്‍ലാല്‍ എന്ന വ്യക്തിയിലേക്ക് അവര്‍ തിരിഞ്ഞു.അത് തന്നെ വേദനപ്പിച്ചു. എഎംഎംഎ എന്ന് അവര്‍ വിളിച്ചത് ശരിയായതായി തോന്നിയില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു. രാജിവച്ച നടിമാര്‍ തിരിച്ചുവരാന്‍ മാപ്പുപറയേണ്ടതില്ല. എന്നാല്‍ അവരെ തിരിച്ചെടുക്കണമെങ്കില്‍  അവര്‍ അപേക്ഷ നല്‍കണം എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യപ്പെട്ടതനുസരിച്ച് അങ്ങോട്ട് ആവശ്യപ്പെട്ടതോടെ അമ്മ സംഘടനയില്‍ നിന്ന് നടന്‍ ദിലീപ് രാജിവെച്ചെന്നും പ്രസിഡന്‍റ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios