Asianet News MalayalamAsianet News Malayalam

ഒടുവില്‍ ജിമിക്കി കമ്മലുമായി എത്തി; മോഹന്‍ലാലിന്‍റെ കിടിലന്‍ ഡാന്‍സ്

Mohanlal dance in jimikki kammal
Author
First Published Sep 24, 2017, 5:24 PM IST

ലാല്‍ ജോസും മോഹന്‍ലാലും ഒന്നിച്ച ചിത്രമായ വെളിപാടിന്‍റെ പുസ്തകത്തിലെ  'എന്‍റമ്മേടെ ജിമിക്കി കമ്മല്‍' എന്ന ഗാനം വൈറലായിരുന്നു. ആ താളം ലോകം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. ലോകത്തില ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ബിബിസിയില്‍ വരെ ഗാനമെത്തി. സിനിമയില്‍ ഗാനരംഗത്ത് നൃത്തം ചെയ്തത് ശരത് കുമാറും ജൂഡ് ആന്‍റണിയുമൊക്കെയാണ്. പാട്ടില്‍ സൈക്കിള്‍ ചവിട്ടി വരുന്ന മോഹന്‍ലാല്‍ മാത്രമാണുള്ളത്.

 ലോകം മുഴുവന്‍  ജിമിക്കി കമ്മലിന് വേണ്ടി പ്രായഭേദമന്യേ നൃത്തം വച്ചെങ്കിലും സൂപ്പര്‍ താരം മാത്രം അതിന് എത്തിയിരുന്നില്ല. ഒടുവിലിതാ മോഹന്‍ലാലും ജിമിക്കി കമ്മലിനായി നൃത്തം ചെയ്യുകയാണ്. സിനിമയിലെ പല താരങ്ങളും ഈ പാട്ടില്‍ എത്തുന്നുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഈ ഗാനം 2017 ലെഹിറ്റ് ഗാനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത്.

 വീഡിയോ കാണം
 

Follow Us:
Download App:
  • android
  • ios