Asianet News MalayalamAsianet News Malayalam

ദുല്‍ഖര്‍ നായികയുടെ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നു; പരാതിയുമായി നടി

Morphed pics Sruthi Hariharan files police complaint
Author
First Published May 14, 2017, 9:37 AM IST

ബംഗലൂരു: തന്‍റെ അശ്ലീല ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ നടി ശ്രുതി ഹരിഹരന്‍ പരാതി നല്‍കി. കന്നട താരമായ ശ്രുതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും ചില വെബ്‌സൈറ്റുകള്‍ വഴിയുമാണ് പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ശ്രുതി ഹരിഹരന്‍ എന്ന പേരില്‍ വ്യജ പേജും സൃഷ്ടിച്ചിട്ടുണ്ട്. 

ശ്രുതിക്ക് പുറമെ മറ്റ് ചില താരങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ ബംഗളുരു സിറ്റി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദിനാണ് ശ്രുതി പരാതി നല്‍കിയത്. നടിയുടെ പരാതി ലഭിച്ചതായി ബംഗളുരു പോലീസ് ക്രൈം ഡി.സി.പി ആനന്ദ് കുമാര്‍ സ്ഥിരീകരിച്ചു. ഐ.ടി ആക്റ്റ് പ്രകാരം പോലീസ് കേസെടുത്തു. 

കന്നട താരമായ ശ്രുതി 2012ല്‍ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നടിയുടെ രണ്ടാമത്തെ ചിത്രമാണിത്. ഏറെ നിരൂപക പ്രശംസ നേടിയ ലൂസിയയാണ് ശ്രുതിയുടെ ആദ്യ കന്നഡ ചിത്രം. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോയാണ് ശ്രുതിയുടെ ഏറ്റവും പുതിയ ചിത്രം.

 

Follow Us:
Download App:
  • android
  • ios