Asianet News MalayalamAsianet News Malayalam

മൂവീ സ്ട്രീറ്റ് അവാര്‍ഡ്സ്; ഫഹദ് മികച്ച നടന്‍, മഞ്ജു , ഐശ്വര്യ മികച്ച നടിമാര്‍

movie street awards announced fahad manju aiswarya  best actors
Author
First Published Feb 4, 2018, 7:28 PM IST

ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പ് മൂവി സ്ട്രീറ്റ് ഏര്‍പ്പെടുത്തിയ 2017 ലെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫഹദ് ഫാസില്‍ മികച്ച നടനായും മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ടി മുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം. രാമലീലയാണ് പോപ്പുലര്‍ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. 

മികച്ച വില്ലനായി തെരഞ്ഞെടുക്കപ്പെട്ടത് അങ്കമാലി ഡയറീസില്‍ അപ്പാനി രവിയായി അഭിനയിച്ച ശരത് കുമാര്‍ (അപ്പാനി ശരത്) ആണ്. അങ്കമാലി ഡയറീസിലെതന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആന്‍റണി വര്‍ഗ്ഗീസും തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തിലെ നിമിഷ സജയനുമാണ് നവാഗത താരങ്ങള്‍. 

അങ്കമാലി ഡയറീസ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. ഔസേപ്പച്ചന്‍, ജോണ്‍പോള്‍ പുതുശ്ശേരി, സംവിധായകന്‍ മോഹന്‍ എന്നിവര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി.
 
ഫേസ്ബുക്ക് ഗ്രൂപ്പായ മൂവിസ്ട്രീറ്റ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടിംഗിലാണ് വിജയികളെ തെരഞ്ഞെടുത്തത്. ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ക്കാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. 

റെക്‌സ് വിജയന്‍(മികച്ച സംഗീത സംവിധായകന്‍)‍, ഷാന്‍ റഹ്മാന്‍(പശ്ചാത്തല സംഗീതം), സൗബിന്‍ ഷാഹിര്‍(പുതുമുഖ സംവിധായകരന്‍), ഷഹബാസ് അമന്‍( മികച്ച ഗായകന്‍), ഗൗരി ലക്ഷ്മി(മികച്ച ഗായിക), ഗിരീഷ് ഗംഗാധരന്‍ (മികച്ച ഛായാഗ്രാഹകന്‍), വിനായക് ശശികുമാര്‍ ‍(മികച്ച ഗാനരചയിതാവ്) തുടങ്ങിയവരും പുരസ്കാരങ്ങള്‍ സ്വന്തമാക്കി.

 

മൂവീ സ്ട്രീറ്റ് അവാര്‍ഡ് ലിസ്റ്റ് 2017

  • മികച്ച ചിത്രം – തൊണ്ടിമുതലും ദൃക്‌സാക്ഷിയും
  • പോപ്പുലര്‍ ചിത്രം – രാമലീല
  • മികച്ച നടന്‍  – ഫഹദ് ഫാസില്‍
  • മികച്ച നടി – മഞ്ജു വാര്യര്‍ & ഐശ്വര്യ ലക്ഷ്മി
  • സഹനടന്‍  – ഡിറ്റോ വില്‍സന്‍
  • സഹനടി – ഉണ്ണിമായ പ്രസാദ്
  • വില്ലന്‍ – ശരത് കുമാര്‍
  • പുതുമുഖ നടന്‍ – ആന്റണി വര്‍ഗ്ഗീസ്
  • പുതുമുഖ നടി – നിമിഷ സജയന്‍
  • പ്രോമിസിംഗ് ആര്‍ടിസ്റ്റ് – ഗോവിന്ദ് ജി പൈ
  • പ്രോമിസിംഗ് ആര്‍ടിസ്റ്റ് – അമല്‍ ഷാ
  • ക്രിയേറ്റില് എന്‍റര്‍പ്രണര്‍ 2017 – വിജയ് ബാബു
  • മികച്ച സംവിധായകന്‍ – ലിജോ ജോസ് പെല്ലിശ്ശേരി
  • മികച്ച പുതുമുഖ സംവിധായകന്‍ – സൗബിന്‍ ഷാഹിര്‍
  • മികച്ച ഛായാഗ്രാഹകന്‍ – ഗിരീഷ് ഗംഗാധരന്‍
  • മികച്ച തിരക്കഥ  – ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍
  • മികച്ച എഡിറ്റര്‍ - സൈജു ശ്രീധരന്‍
  • മികച്ച ഗാനരചയിതാവ് - റെക്‌സ് വിജയന്‍
  • പശ്ചാത്തല സംഗീതം  – ഷാന്‍ റഹ്മാന്‍
  • ഗാനരചന – വിനായക് ശശികുമാര്‍
  • മികച്ച ഗായകന്‍ – ഷഹബാസ് അമന്‍
  • മികച്ച ഗായിക – ഗൗരി ലക്ഷ്മി
  • യൂത്ത് എമിനന്‍സ്– അല്‍ത്താഫ് സലിം (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള)
  • യൂത്ത് എമിനന്‍സ് – ബേസില്‍ ജോസഫ് (ഗോദ)
  • യൂത്ത് എമിനന്‍സ് – ഡൊമിനിക് അരുണ്‍ (തരംഗം)
  • യൂത്ത് എമിനന്‍സ് – മിഥുന്‍ മാനുവല്‍ തോമസ് (ആട് 2)
  • യൂത്ത് എമിനന്‍സ് – സൈജു കുറുപ്പ്
  • യൂത്ത് എമിനന്‍സ് – സൂരജ് എസ്. കുറുപ്പ്
  • യൂത്ത് എമിനന്‍സ് – അന്നാ രേഷ്മ രാജന്‍ അങ്കമാലി ഡയറീസ്
  • യൂത്ത് എമിനന്‍സ് – കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു)
  • ലൈഫ് ടൈം അച്ചീവ്‌മെന്റ് – ഔസേപ്പച്ചന്‍
  • ലൈഫ് ടൈം അച്ചീവ്‌മെന്റ് – ജോണ്‍പോള്‍ പുതുശ്ശേരി
  • ലൈഫ് ടൈം അച്ചീവ്‌മെന്റ് – Director മോഹന്‍
Follow Us:
Download App:
  • android
  • ios