Asianet News MalayalamAsianet News Malayalam

ഇളയരാജയുടെ സംഗീത ജീവിതം ഫേസ് ബുക്ക് സിനിമയാക്കുന്നു

musical life of Ilaiyaraaja become film
Author
First Published Oct 12, 2017, 3:57 PM IST

ചെന്നൈ: തന്‍റെ ഈണങ്ങളിലൂടെ എന്നും സംഗീത പ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള ഇളയരാജ തന്‍റെ സംഗീത ജീവിതം ആരാധകരോട് പങ്കുവയ്ക്കുന്നു. ഫേസ് ബുക്കും വിനോദപോർട്ടലായ അരെയും ചേര്‍ന്നാണ് പ്രിയ സംഗീതഞ്ജന്‍റെ ജീവിതം ചലച്ചിത്ര രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ആയിരത്തില്‍പരം സിനിമകളിലായി ആറായിരത്തിൽപരം ഗാനങ്ങള്‍ക്കാണ് ഇളയരാജ സംഗീത സംവിധാനം ചെയ്തത്. സംഗീത സംവിധാനത്തിനപ്പുറം ഗാനരചനയിലും ഉപകരണസംഗീതത്തിലും ഗാനാലാപനത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യകണ്ട അതിപ്രഗത്ഭരായ സംഗീത പ്രതിഭകളിലൊരാളാണ് ഇളയരാജ. 

ആ സംഗീത സരണിയെ അടുത്തറിയാൻ ആരാധകർക്ക് അവസരം ഒരുക്കുകയാണ് ഫേസ്ബുക്കും വിനോദ പോര്‍ട്ടലായ അരെയും. ഇളയരാജയുടെ അതിബൃഹത്തായ സംഗീതജിവിതം പ്രേക്ഷകരിലേക്കെത്തുകയാണ് അരെയും ഫേസ്ബുക്കും. ഇളയരാജ തന്നെ നേരിട്ട് വിവരിക്കുന്നരീതിയിൽ ചലച്ചിത്രരൂപത്തിലായിരിക്കും സംഗീത ജീവിതം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും അരെയുടെ പുതിയസംഗീത പ്ലാറ്റ്ഫോമായ ഇയർവോർമിലൂടെയും ആ സംഗീതയാത്ര ലക്ഷക്കണക്കായ പ്രേക്ഷകരിലേയ്ക്കെത്തും.

താൻ ചിട്ടപ്പെടുത്തിയ ഈണങ്ങൾ അനുമതിയില്ലാതെ ആരും പാടേണ്ടതില്ലെന്ന് വ്യക്തമാക്കി ഇളയരാജ സ്മ്യൂളിനെതിരെ വക്കീൽ നോട്ടീസ് അയച്ചത് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഗാനമേളകളിൽ തന്‍റെ പാട്ടുകൾ പാടാനാകില്ലെന്ന ഇളയരാജയുടെ നിലപാട് എസ്പിബിയ്ക്കും കെ എസ് ചിത്രയ്ക്കും തടസ്സം സൃഷ്ടിച്ചിരുന്നു. കോപ്പി റൈറ്റ് വിഷയത്തിൽ നിലപാട് കടുപ്പിക്കുന്ന ഇളയരാജ കൃത്യമായ കരാറുകളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സജീവമാകുന്നു എന്നു വേണം മനസ്സിലാക്കാൻ.

Follow Us:
Download App:
  • android
  • ios