Asianet News MalayalamAsianet News Malayalam

നയന്‍താരയ്ക്കെതിരെ തെലുങ്ക് നിര്‍മ്മാതക്കള്‍

nayanthara telugu producers
Author
New Delhi, First Published Dec 31, 2016, 7:34 AM IST

ചെന്നൈ: തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍സിപ്പോള്‍. വിവിധ ഭാഷകളില്‍ നിന്ന് നിരവധി സംവിധായകരാണ് നയന്‍താരയെ സമീപിക്കുന്നത്. എന്നാല്‍ ഏറെ ശ്രദ്ധയോടെ സിനിമകള്‍ തിരഞ്ഞെടുത്താണ് നയന്‍സിന്‍റെ മുന്നേറ്റം. ഇതിനിടെ തെലുങ്ക് സിനിമയില്‍ നിന്ന് താരത്തെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ ചില നിര്‍മ്മാതാക്കള്‍ നടത്തുന്നതായാണ് സൂചന.

നയന്‍സിന്‍റെ സിനിമകള്‍ക്ക് പഴയതു പോലെ കളക്ഷന്‍ ഇല്ലെന്നും വന്‍ നഷ്ടമുണ്ടാക്കുന്നെന്നുമാണ് ഈ നിര്‍മ്മാതാക്കളുടെ ആരോപണം. എന്നാല്‍ ഇതൊന്നും ശരിയല്ലെന്ന് നടി തെളിയിക്കുകയാണ്. വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്ന് താരം ആരാധകരോട് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അതു കൊണ്ടു തന്നെ ഇപ്പോള്‍ ഏറെ ശ്രദ്ധയോടെയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. 

ഒടുവില്‍ പുറത്തിറങ്ങിയ കാര്‍ത്തി നായകനായ കാഷ്‌മോരയില്‍ മികച്ച പ്രകടനമാണ് നയന്‍സ് കാഴ്ച വെച്ചത്. ഡോറ, ഇമൈക നൊടികള്‍, ആരം എന്നീ സിനിമകളാണ് നയന്‍സിന്‍റെതായി ഉടന്‍ എത്തുന്നത്.

Follow Us:
Download App:
  • android
  • ios