Asianet News MalayalamAsianet News Malayalam

നിവിന്‍ പോളി, നയന്‍താര ചിത്രത്തിനായുള്ള കാത്തിരിപ്പ് നീളും

Nivin Pauly and Nayanthara
Author
Kochi, First Published Sep 10, 2017, 3:32 PM IST

നിവിന്‍ പോളി ,നയന്‍താര ചിത്രത്തിനായുള്ള കാത്തിരിപ്പ് നീളും. ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം തുടങ്ങുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റി.

തളത്തില്‍ ദിനേശന്റെയും ശോഭയുടെയും ദാമ്പത്യത്തിന്റെ കഥ പറഞ്ഞ വടക്കുനോക്കിയന്ത്രം. വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ മനസ്സില്‍ സൂക്ഷിക്കുന്ന ചിത്രത്തിന്റെ പുത്തന്‍ ആവിഷ്കാരം ആണ് ധ്യാന്‍ ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ലക്ഷ്യമിട്ടത്. രണ്ട് മാസം മുന്‍പായിരുന്നു പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷേ നിവിന്‍ പോളിയുടെയും നയന്‍താരയുടെയും തിരക്ക് കാരണം ഷൂട്ടിംഗ് നീട്ടേണ്ടി വന്നുവെന്നാണ് പുതിയ വാര്‍ത്ത. ചിത്രീകരണം അടുത്തവ‌ര്‍ഷമേ തുടങ്ങുകയുള്ളൂ എന്നാണ് വിവരം. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് രണ്ട് താരങ്ങളും  റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, ജോമോന്‍ ടി ജോണിന്റെ കൈരളി, ശ്യാമപ്രസാദിന്റെ ഹേ ജൂഡ്, തമിഴില്‍ റിച്ചി എന്നീ സിനിമകളില്‍ അഭിനയിക്കുകയാണ് നിവിന്‍ ഇപ്പോള്‍.

നയന്‍താരയാകട്ടെ ആരം, ഇമൈക്ക നാടോടികള്‍, കൊലയുതിര്‍ കാലം, സയേ റാ നരസിംഹ റെഡ്ഢി, അരദുഗുള ബുള്ളറ്റ് എന്നീ ചിത്രങ്ങളുടെ തിരക്കിലും.  താരങ്ങള്‍ നേരത്തെ കരാര്‍ ഒപ്പിട്ട സിനിമകള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്ക് ലൗ ആക്ഷന്‍ ഡ്രാമ തുടങ്ങും.

Follow Us:
Download App:
  • android
  • ios