Asianet News MalayalamAsianet News Malayalam

നിവിന്‍ പോളിയുടെ റിച്ചിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Nivin Paulys film
Author
Chennai, First Published Nov 16, 2017, 9:08 PM IST

നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചി തിയേറ്ററിലേക്ക്. ഡിസംബര്‍ എട്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

ഗൗതം രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിൻ പോളിയുടെ മാസ് ഗെറ്റപ്പ് തന്നെയാണ് പോസ്റ്ററിന്റെ പ്രധാനആകർഷണം. പക്കാ മാസ് എന്റർടെയ്നറാകും ചിത്രം.

നിവിനും തമിഴ്‍താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ സൗഹൃദവും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് പ്രമേയം. ലോക്കൽ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു.

പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നു. നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളർത്തച്ഛനായാണ് പ്രകാശ് രാജ് എത്തുക. ഒരു പള്ളീലച്ചന്റെ വേഷമാണ് അദ്ദേഹത്തിന്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തിൽ നാട്ടി, ലക്ഷ്‍മി പ്രിയ ചന്ദ്രമൗലി എന്നിവർ മറ്റുതാരങ്ങളാകുന്നു. കന്നടയില്‍ സൂപ്പര്‍ഹിറ്റായ 'ഉള്ളിടവരു കണ്ടാന്തെ' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം.

Follow Us:
Download App:
  • android
  • ios