Asianet News MalayalamAsianet News Malayalam

ലിപ്ലോക്ക് ചുംബനം കൊണ്ട് ആ സിനിമ നഷ്ടപ്പെട്ടു: പാര്‍വതി നായര്‍

parvathy nair arjun reddy
Author
First Published Jan 21, 2018, 9:04 AM IST

ചെന്നൈ: തെലുങ്കില്‍ വമ്പന്‍ ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയില്‍ അഭിനയിക്കാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കി പാര്‍വതി നായര്‍. അര്‍ജുന്‍ റെഡ്ഡിയുടെ സ്‌ക്രിപ്റ്റുമായി വന്ന സന്ദീപ് തന്നെ സമീപിച്ചിപ്പോള്‍ അതിലുള്ള ലിപ്ലോക്ക് ചുംബന രംഗംങ്ങള്‍ കൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന് യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ വേഷം ചെയ്ത പാര്‍വതി നായര്‍ വ്യക്തമാക്കി.

അതേസമയം, അര്‍ജുന്‍ റെഡ്ഡിയുടെ ചീത്രീകരണം പൂര്‍ത്തിയായ സിനിമ കണ്ടപ്പോള്‍ ആ സിനിമിയില്‍ അഭിയിക്കാത്തതിന് നഷ്ടബോധം തോന്നിയെന്നും പാര്‍വതി പറഞ്ഞു.  2015 ഫെബ്രുവരിയിൽ അരുവിയുടെ തിരക്കഥയുമായും സംവിധായകൻ  തന്നെ സമീപിച്ചിരുന്നു. ആ സമയത്ത് തല മൊട്ടയടിക്കാനാണ് തിരക്കഥയില്‍ പറഞ്ഞിരുന്നത്. 

എന്നാല്‍ ചിത്രം പുറത്തിറങ്ങിയ സമയത്ത് അതില്‍ അത്തരത്തിലുള്ള ഒരു രംഗം ഉണ്ടായിരുന്നില്ല. അരുവിയില്‍ അഭിനയിക്കാതിരുന്നത് തന്നെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പ് നിമിറില്‍ പാര്‍വതി മുഖ്യറോള്‍ ചെയ്യുന്നുണ്ട്.

Follow Us:
Download App:
  • android
  • ios