Asianet News MalayalamAsianet News Malayalam

'യക്ഷി'ക്കരികെ റിമ കല്ലിങ്കല്‍; വൈറലായി ചിത്രവും കുറിപ്പും

സ്ത്രീകള്‍ എല്ലായ്‍പ്പോഴും ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും കവിതകളുടെയും ഭാഗമായിട്ടുണ്ട്. ചിലപ്പോഴൊക്കെ കൂടുതലായി ചിത്രീകരിക്കുകയും തെറ്റായി പ്രതിനിധീകരിക്കുകയും ചെയ്ത് ദീര്‍ഘകാലം നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

photo of Rima Kallingal near Malambuzha Yakshi went viral
Author
Thiruvananthapuram, First Published Oct 15, 2019, 3:06 PM IST

തിരുവനന്തപുരം: തുറന്ന അഭിപ്രായ പ്രകടനങ്ങളും നിലപാടുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് റിമ കല്ലിങ്കല്‍. സാമൂഹിക, സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന റിമ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍റെ സൃഷ്ടിയായ മലമ്പുഴ യക്ഷിയെ അനുകരിച്ച് റിമ ഇരിക്കുന്ന ചിത്രമാണിത്. റിമ തന്നെയാണ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. റിമ നേതൃത്വം നല്‍കുന്ന മാമാങ്കം എന്ന നൃത്തവിദ്യാലയത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെയും ചിത്രം പുറത്തുവിട്ടിരുന്നു. 'യക്ഷി എന്ന സങ്കല്‍പം സ്ത്രീ ശരീരത്തെ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ എല്ലായ്‍പ്പോഴും  ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും കവിതകളുടെയും ഭാഗമായിട്ടുണ്ട്. ചിലപ്പോഴൊക്കെ കൂടുതലായി ചിത്രീകരിക്കുകയും തെറ്റായി പ്രതിനിധീകരിക്കുകയും ചെയ്ത് ദീര്‍ഘകാലം നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കുകയും ശാരീരിക സ്വഭാവത്തിലൂടെ സ്വീകാര്യത തേടുകയുമാണ്. വളര്‍ന്നുവരുന്ന സമയങ്ങളില്‍ നിങ്ങളില്‍ എത്ര പേരോട് നേരെ ഇരിക്കണമെന്നും ശരിയായി ഇരിക്കണമെന്നും പറഞ്ഞിട്ടുണ്ട്?'- റിമ കുറിച്ചു. മലമ്പുഴ ഡാമിന്‍റെ ഉദ്യാനത്തില്‍ സ്ഥാപിച്ച ശില്‍പത്തിന്‍റെ 50 -ാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ പ്രസക്തമാകുകയാണ് റിമയുടെ ചിത്രവും കുറിപ്പും.

Follow Us:
Download App:
  • android
  • ios