Asianet News MalayalamAsianet News Malayalam

പൃഥ്വിരാജിന്റെ സിനിമയില്‍ മഞ്ജു വാര്യരും!

Prithviraj and Manju Warrier teaming up
Author
Thiruvananthapuram, First Published Mar 29, 2017, 9:45 AM IST

പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയിലാണ് മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗബ്രിയേലും മാലാഖമാരും എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്.

പൃഥ്വിരാജ് നായകനായ പാവാട എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നേരത്തെ അതിഥി താരമായി അഭിനയിച്ചിരുന്നു. ഫഹദ് നായകനാകുന്ന കാര്‍ബണ്‍ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ വേണു. കാര്‍ബണില്‍ മംമ്താ മോഹന്‍ദാസ് ആണ് നായിക.

Follow Us:
Download App:
  • android
  • ios