Asianet News MalayalamAsianet News Malayalam

'നയൻ' ഹോളിവുഡ് ത്രില്ലറോ; തകര്‍പ്പൻ മറുപടിയുമായി പൃഥ്വിരാജ്

പൃഥ്വിരാജ് നായകനായ, പുതിയ സിനിമ നയൻ തിയേറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍‌ പങ്കുവച്ച് പൃഥ്വിരാജ് ഫേസ്ബുക്ക് ലൈവില്‍ എത്തി.

 

Prithviraj speaks about nine fim
Author
Kochi, First Published Feb 6, 2019, 7:10 PM IST

പൃഥ്വിരാജ് നായകനായ, പുതിയ സിനിമ നയൻ തിയേറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍‌ പങ്കുവച്ച് പൃഥ്വിരാജ് ഫേസ്ബുക്ക് ലൈവില്‍ എത്തി.

ഒരച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്താണ് നിങ്ങള്‍ മനസ്സില്‍ കണ്ട സിനിമ എന്നു പ്രേക്ഷകരോട് പൃഥ്വിരാജ് ചോദിക്കുകയും ചെയ്‍തു. പൃഥ്വിരാജ് പിന്നീട് ആരാധകരുടെ കമന്റുകള്‍ക്ക് മറുപടിയും പറഞ്ഞു.  നയന്റെ പ്രൊഡക്ഷൻ സൈഡില്‍ അധികം കാര്യങ്ങള്‍ ഞാൻ ചെയ്‍തിട്ടില്ല. അതു സുപ്രിയ ആയിരുന്നു ചെയ്‍തത്. ചില ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞുവെന്നേയൂള്ളൂ. നയൻ എന്ന സിനിമ അത്തരത്തില്‍ ഇന്ത്യയിലെ ആദ്യത്തെ സിനിമയാണോ എന്ന് എനിക്ക് അറിയില്ല. അങ്ങനെ പറയാൻ എനിക്ക് അവകാശമുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാൻ ഇങ്ങനെ ഒരു തിരക്കഥ വായിച്ചിട്ടില്ല. അത് എടുത്തിരിക്കുന്ന രീതി സിനിമ കണ്‍സീവ് ചെയ്‍തിരിക്കുന്ന രീതി എല്ലാം പുതിയതാണ് എന്ന് തോന്നുന്നു. പക്ഷേ അന്തിമവിധിയെഴുതേണ്ടത് നിങ്ങളാണ്. നിങ്ങള്‍ സിനിമ കാണുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്കും തോന്നും ഇതൊരു പുതിയ സിനിമയാണല്ലോ? അങ്ങനെ തോന്നും എന്നാണ് ഞാൻ കരുതുന്നത്- പൃഥ്വിരാജ് പറയുന്നു. ഇത് ഹോളിവുഡ് ത്രില്ലിംഗ് അല്ല. മലയാളം ത്രില്ലിംഗ് ആണ്. എനിക്ക് അറിയില്ല ഹോളിവുഡ് സ്റ്റാൻഡേര്‍ഡ് എന്തെന്ന്. ലോകനിലവാരം എന്ന് പറയുന്നത് ഹോളിവുഡ് സ്റ്റാൻഡേര്‍ഡ് ആണോ എന്ന് എനിക്ക് അറിയില്ല. അതെല്ലാം ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.  സ്ട്രേഞ്ചര്‍ തിംഗ്സിന്റെ മലയാളം റീമേക്ക് അല്ല നയൻ. ഇന്നത്തെ കാലത്ത് എളുപ്പത്തില്‍ ഒരു സിനിമ മോഷ്‌ടിച്ച് ചെയ്യാൻ പറ്റുമോ? പ്രത്യേകിച്ചും സോണി പിക്ചേഴ്സും കൂടി വരുമ്പോള്‍-- പൃഥ്വിരാജ് പറയുന്നു. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നയൻ.

എ ജീനസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരംഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിക്ച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നൈൻ. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. അലോക് ആണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. റെഡ് ജെമിനി 5 കെയില്‍ ഷൂട്ട് ചെയ്‍ത ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമാനുജം ആണ്.

Follow Us:
Download App:
  • android
  • ios