Asianet News MalayalamAsianet News Malayalam

പൃഥ്വിരാജിന്‍റെ 'അയ്യപ്പന്‍' വരുന്നു; സംവിധാനം ശങ്കര്‍ രാമകൃഷ്ണന്‍

ശങ്കര്‍ രാമകൃഷ്ണന്‍ തന്നോട് ഈ സിനിമയെക്കുറിച്ച് സംസാരിച്ചിട്ട് വര്‍ഷങ്ങള്‍ ആയെന്നും ഒരു ദിവസം ഇത് നടക്കുമെന്ന് സ്വപ്നം കണ്ടിരുന്നുവെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.

prithviraj to stars in ayyappan
Author
Thiruvananthapuram, First Published Nov 17, 2018, 7:18 PM IST

ശബരിമലയിലെ 'അയ്യപ്പന്‍റെ' പുരാണം സിനിമാരൂപത്തില്‍ എത്തുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകന്‍. ഓഗസ്റ്റ് സിനിമയാണ് നിര്‍മ്മാണം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം പൃഥ്വിരാജ് തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം അനൗണ്‍സ് ചെയ്തത്.

ശങ്കര്‍ രാമകൃഷ്ണന്‍ തന്നോട് ഈ സിനിമയെക്കുറിച്ച് സംസാരിച്ചിട്ട് വര്‍ഷങ്ങള്‍ ആയെന്നും ഒരു ദിവസം ഇത് നടക്കുമെന്ന് സ്വപ്നം കണ്ടിരുന്നുവെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. 

"പോരാളിയായ ഒരു രാജകുമാരന്‍റെ ഇതുവരെ പറയാത്ത കഥ. ഒരിക്കല്‍ ഈ മണ്ണില്‍ ചവുട്ടി നടന്നിരുന്ന ഒരു വിപ്ലവകാരി.." സിനിമയെ ശങ്കര്‍ രാമകൃഷ്ണന്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നു. പതിനെട്ടാം പടിക്ക് ശേഷം താന്‍ സംവിധാനം ചെയ്യുന്ന സിനിമ ഇതാണെന്നും ഓഗസ്റ്റ് സിനിമയ്ക്കും ഷാജി നടേശനും സന്തോഷ് ശിവനും പൃഥ്വിരാജിനും നന്ദിയുണ്ടെന്നും ശങ്കര്‍ രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Follow Us:
Download App:
  • android
  • ios