Asianet News MalayalamAsianet News Malayalam

പുലിമുരുകന്റെ തകര്‍പ്പന്‍ ട്രെയിലര്‍ കാണാം

Pulimurugan
Author
Thiruvananthapuram, First Published Sep 10, 2016, 2:06 PM IST

മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്റെ പുറത്തുവിട്ടു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഉദയ്‍കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

പുലിമുരുകന്റെ വിശേഷങ്ങള്‍

വന്‍ ബജറ്റിലുള്ള ചിത്രം..

പഴശ്ശിരാജയ്‍ക്കു ശേഷം മലയാളത്തില്‍ നിര്‍മ്മിക്കുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായിരിക്കും പുലിമുരുകന്‍. 15 കോടി രൂപയാണ് ബജറ്റ്. വിഷു റിലീസായിട്ടായിരിക്കും ചിത്രം പുറത്തിറക്കുക. തോമിച്ചന്‍ മുളകുപാടം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍..

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് പുലിമുരുകന്റെ പ്രത്യേകത. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സ്റ്റണ്ട് കോറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‍ന്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ബാഹുബലി, ശിവജി, എന്തിരന്‍ തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‍ന്‍ മലയാളത്തിലെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ കൂടുന്നു. പുള്ളിപ്പുലികളുമായുള്ള മോഹന്‍ലാലിന്റെ സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ട്.

ലാലേട്ടന്‍ പുതിയ ലുക്കില്‍..

മലയാളത്തില്‍ ആക്ഷന്‍ രംഗങ്ങളില്‍ ഏറ്റവും ഫ്ലക്സിബളായി അഭിനിയിക്കുന്ന മോഹന്‍ലാല്‍ പുലിമുരുകനില്‍‌ പുതിയ ലുക്കിലാണ് എത്തുന്നത്. ആറു കിലോ തടി കുറച്ചു. വലിയ ശാരീരിക പ്രയത്നങ്ങള്‍ വേണ്ട കഥാപാത്രമായതിനാല്‍ കൃത്യമായ ഡയറ്റിലുമാണ് മോഹന്‍ലാല്‍. മയില്‍വാഹനം എന്നു പേരുള്ള ലോറിയുടെ ഉടമയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പുലിമുരുകന്‍.

വീണ്ടും മോഹന്‍ലാല്‍ - പ്രഭു കൂട്ടുകെട്ട്

ദേശീയ ശ്രദ്ധ നേടിയ കാലാപാനിയില്‍ ഏറെ കയ്യടിനേടിയതാണ് മോഹന്‍‌ലാലും പ്രഭുവും ഒന്നിച്ചുള്ള അഭിനയം. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന ചിത്രമെന്ന പ്രത്യേകതയും പുലിമുരുകനുണ്ട്.

പാട്ടിന്റെ പുലിമുരുകന്‍

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ശബ്‍ദത്തിനുടമയായ എസ് ജാനകി പുലിമുരുകനു വേണ്ടി പാടുന്നു. ഗോപി സുന്ദര്‍ ആണ് സംഗീതസംവിധായകന്‍. ജാസി ഗിഫ്റ്റും ശ്രേയാ ഘോഷാലും ചിത്രത്തിനായി ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios