Asianet News MalayalamAsianet News Malayalam

രാജമൗലിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു; വീഡിയോ കാണാം

അടുത്ത ചിിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ ആണ് പുറത്ത് ഇറക്കിയിരിക്കുന്നത്

rajamouli next movie announced

 ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ വന്‍ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ ആകാംക്ഷയോടെ എസ്. എസ്. രാജമൗലിയുടെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ വീഡിയോ സംവിധായകന്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.  തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍.ടി. ആര്‍, രാംചരണ്‍, തേജ എന്നിവരെ നായകന്മാരാക്കിയാണ് അടുത്ത ചിത്രം ഒരുക്കുന്നത്. 

 ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമെന്ന നിലയിലാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 2017 ലെ നവംബര്‍ 18 മുതല്‍ എല്ലാവരും കാത്തിരിക്കുന്ന തീരുമാനം എന്നുപറഞ്ഞാണ് രാജമൗലി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മാസീവ് മര്‍ട്ടി സ്റ്റാറര്‍ എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്.

 എന്നാല്‍ ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഡിവിവി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. 


 

Follow Us:
Download App:
  • android
  • ios