Asianet News MalayalamAsianet News Malayalam

റിമ കല്ലിങ്കല്‍ ചോദിക്കുന്നു, ലിച്ചി മാപ്പ് പറഞ്ഞത് എന്തിന്?

Rima Kallinkals respond
Author
Kochi, First Published Sep 26, 2017, 10:27 AM IST

മമ്മൂട്ടിയെ കുറിച്ച് പറ‌ഞ്ഞ പരാമര്‍ശത്തിന്റ പേരില്‍ ലിച്ചിക്ക് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് മറുപടിയുമായി ലിച്ചി രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ലിച്ചിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍ രംഗത്ത് എത്തിയിരിക്കുന്നു.

തന്റെ അച്ഛനായി സൂപ്പര്‍താരം അഭിനയിക്കട്ടേയെന്ന് പറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും ചേർന്ന് ട്രോൾ ചെയ്തത്. അദ്ദേഹത്തിന് ഇങ്ങനെയൊരു വേഷം ചെയ്യാൻ കഴിയില്ലെന്നാണോ വിമര്‍ശിക്കുന്നവര്‍ ചിന്തിക്കുന്നത്. അദ്ദേഹം അത് മികച്ചതാക്കും എന്നാണ് എനിക്ക് തോന്നുന്നത്. കൗരവര്‍ ഒക്കെ ഓര്‍മ്മയില്ലേ. മലയാളസിനിമയിലെ സൂപ്പർബ്രില്യന്റ് ആക്ടർ ആയ അദ്ദേഹം എഴുപതുകാരനായോ മുപ്പതുകാരനായോ അഭിനയിക്കും. ഉർവശി, ശോഭന, രേവതി എന്നിവരൊക്കെ പല പ്രായങ്ങളിലെ വേഷങ്ങള്‍ അഭിനയിച്ചപ്പോള്‍ നമ്മള്‍ സ്വീകരിച്ചില്ലേ? ലിച്ചിയെ ട്രോളുന്നവർ സ്വന്തം പേര് നശിപ്പിക്കുകയാണ്. ശരിക്കും എന്താണ് ഇവിടെ പ്രശ്നം. എന്തിനാണ് ലിച്ചി മാപ്പുപറഞ്ഞത്- - റിമ ഫേസ്ബുക്കില്‍ പറയുന്നു.

ലിച്ചിയുടെ മറുപടി

ഞാന്‍ ആരെയും വിമര്‍ശിക്കാനോ വിലയിരുത്താനോ ആളല്ല.  മമ്മൂട്ടിയും ദുൽക്കറും ഒരുമിച്ച് അഭിനയിച്ചാൽ ആര് നായകനാകണം എന്നായിരുന്നു എന്നോട് ചോദിച്ചത്.  ദുൽക്കർ നായകനാകട്ടെ മമ്മൂട്ടി ദുൽക്കറിന്റെ അച്ഛനായിട്ടും അഭിനയിച്ചോട്ടെ എന്നു പറഞ്ഞു. അത് അല്ല മമ്മൂട്ടിയാണ് നായകനെങ്കിൽ ദുൽക്കർ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്. തമാശയായിട്ട് പറഞ്ഞകാര്യമാണ്. അതല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനോ പരിഹസിക്കാനോ പറഞ്ഞതല്ല. ഇക്കാര്യത്തില്‍ തെറ്റിദ്ധാരയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു- ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ലിച്ചി പറഞ്ഞു.

Follow Us:
Download App:
  • android
  • ios