Asianet News MalayalamAsianet News Malayalam

സച്ചിൻ ടെൻഡുൽക്കറുടെ ജീവിതകഥ പറയുന്ന സിനിമ- ട്രെയിലര്‍ കാണാം

Sachin
Author
Mumbai, First Published Apr 14, 2017, 4:06 AM IST

സച്ചിൻ ടെൻഡുൽക്കറുടെ ജീവിതകഥ പറയുന്ന സിനിമ സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന്‍റെ  ട്രെയിലർ പുറത്തിറങ്ങി. മേയ്  26ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക.

മുംബൈയിൽ നടന്ന ചടങ്ങിലാണ്സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കിയത്. സച്ചിന്‍റെ ജീവിതത്തിലൂടെ സമഗ്രമായി കടന്നുപോകുന്ന ചിത്രം സംവിധാനം
ചെയ്തത്  ജെയിംസ് ഏര്‍സ്‌കിൻ. എ ആർ റഹ്മാന്‍റെ സംഗീതം. സച്ചിൻ തന്നെയാണ് പ്രധാനവേഷത്തിൽ. ധോണിയും സെവാഗും ഉൾപ്പടെയുള്ളവരും സ്ക്രീനിലെത്തുന്നു.

തന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തുമെന്ന് കരുതിയിരുന്നില്ലെന്ന് സച്ചിൻ പറഞ്ഞു. ധോണിയുടെയും അസറുദ്ദീന്‍റെയും ജീവിതം പ്രമേയമാക്കിയ സിനിമകൾക്ക് ശേഷം ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സച്ചിൻ എ ബില്യൺ ഡ്രീംസ്.

 

Follow Us:
Download App:
  • android
  • ios