Asianet News MalayalamAsianet News Malayalam

കരീന കപൂർ ഗർഭിണിയാണ്

Saif Ali Khan confirms wife Kareena Kapoor's pregnancy
Author
New Delhi, First Published Jul 3, 2016, 6:03 AM IST

മുംബൈ: കരീന കപൂർ ഗർഭിണിയാണ്. പ്രസവം ഡിസംബറിൽ ഉണ്ടാകുമെന്ന് ഭർത്താവ് സെയ്ഫ് അലി ഖാൻ  സ്ഥിരീകരിച്ചു. കരീന ഗർഭിണിയാണെന്ന വാർത്ത മാധ്യമങ്ങൾ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് സെയ്ഫ് സത്യം തുറന്നു പറഞ്ഞത്. കുട്ടിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സെയ്ഫ്-കരീന താരദമ്പതികൾ. അടുത്തിടെ കരീനയുടെ പിതാവിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ പുറത്തുവിട്ട ഗർഭിണിയാണെന്ന വാർത്ത കരീന നിഷേധിച്ചിരുന്നു.

കരീന ഗർഭിണിയാകുന്നത് തിരിച്ചടിയാകുന്നത് നിർമാതാക്കൾക്കാണ്. ഗർഭിണിയായതിനാൽ സിനിമയിൽ നിന്നും ഇടവേള എടുക്കുമെന്നുമാണ് കേൾക്കുന്നത്. സെപ്തംബർ ആദ്യവാരം തന്നെ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന വീരേ ദി വെഡ്ഡിംഗ് പൂർത്തിയാക്കിയ ശേഷമായിരിക്കും ഇടവേള എടുക്കുന്നത്. താരദമ്പതികൾ തന്നെയാണ് ഇടവേള എടുക്കുന്ന കാര്യത്തിലെ അനിശ്ചിതത്വം നീക്കേണ്ടത്. 

റിയാ കപൂറിന്റെ പുതിയ ചിത്രം സെപ്റ്റംബറിൽ ആരംഭിക്കാനിരുന്നതാണ്. കരീന ഗർഭിണിയായ സാഹചര്യത്തിൽ സിനിമയുടെ ചിത്രീകരണം നീട്ടിവയ്ക്കുമെന്നാണ് സൂചന. സോനം കപൂറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഗോൽമാൽ പരമ്പരയിലെ നാലാമത്തെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതോടെയാണ് കരീന ഗർഭിണിയാണെന്ന ഗോസിപ്പ് പരന്നത്. 2008-ൽ പുറത്തുവന്ന ഗോൽമാൽ റിട്ടേൺസിലും 2010-ൽ പുറത്തുവന്ന ഗോൽമാൽ 3-ലും കരീന അഭിനയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios