Asianet News MalayalamAsianet News Malayalam

ആദ്യ പ്രതിഫലം 75 രൂപയെന്ന് സല്‍മാന്‍ ഖാന്‍

salman first remuneration for dancing in taj hotel
Author
First Published Sep 28, 2017, 11:47 AM IST

മുംബൈ: ബോളിവുഡിലെ മുന്‍ നിര താരങ്ങളിലൊരാളാണ് സല്‍മാന്‍ ഖാന്‍. പ്രതിഫല തുകയുടെ കാര്യത്തിലും മുന്‍നിരയില്‍ തന്നെയാണ് സല്‍മാന്‍ . എന്നാല്‍ തന്‍റെ ആദ്യ പ്രതിഫലം എത്രയായിരുന്നു എന്ന് സല്‍മാന്‍ ഈയടുത്ത് തുറന്ന് പറഞ്ഞിരുന്നു. 75 രൂപയായിരുന്നു സല്‍മാന്‍റെ ആദ്യ പ്രതിഫലം. താജ് ഹോട്ടലില്‍ കളിച്ച ഡാന്‍സിന്‍റെ പ്രതിഫലമായിരുന്നു ഇത്.

സുഹൃത്തിന്‍റെ കൂടെ തമാശയ്ക്ക് കളിച്ച ഡാന്‍സിനാണ് 75 രുപ ലഭിച്ചത്. 75 രൂപ പിന്നീട് 750 രൂപയായും പിന്നീട് അത് 1500 രൂപയായും വര്‍ദ്ധിച്ചു. മുഖ്യ കഥാപാത്രമായി തകര്‍ത്താടിയ മേനേ പ്യാര്‍ കിയായിലൂടെയാണ് അഞ്ചക്ക പ്രതിഫലം ആദ്യമായി സല്‍മാന്‍ വാങ്ങുന്നത്. 31000 രൂപയായിരുന്നു പ്രതിഫലമായി കിട്ടിയത്. 

എന്നാല്‍ ഇന്ന് സല്‍മാന്‍റെ പ്രതിഫലം കേട്ടാല്‍ ചിലപ്പോള്‍ ഞെട്ടും. ബിഗ് ബോസ് റ്റി വി റിയാലിറ്റി ഷോയിലെ അവതാരക വേഷത്തിലൂടെ മാത്രം സല്‍മാന് ലഭിക്കുന്നത് 11 കോടിയാണ്. ബോളിവുഡില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരുടെ പട്ടിക ഈയടുത്ത് ഫോബ്സ് മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. സല്‍മാന്‍ ഖാന്‍റെ പേര് ഇതില്‍ രണ്ടാം സ്ഥാനത്താണ്. 

Follow Us:
Download App:
  • android
  • ios