Asianet News MalayalamAsianet News Malayalam

ട്യൂബ് ലൈറ്റ് പൊട്ടിതകര്‍ന്നു: സല്‍മാന്‍ ചെയ്തത്

Salman Khan Being Human Returns 32 Crores To Distributors For Tubelight
Author
First Published Aug 11, 2017, 8:52 AM IST

മുംബൈ: സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നീ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും വന്‍ പരാജയമടയുകയാണ് ബോളിവുഡില്‍. സല്‍മാന്‍ഖാന്‍റെ ട്യൂബ് ലൈറ്റ് ബോക്സ് ഓഫീസില്‍ ബോംബ് ആയതിന് പിന്നാലെ, ഷാരൂഖും അനുഷ്‌ക ശര്‍മ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജബ് ഹാരി മെറ്റ് സെജാലും' ബോക്‌സ്ഓഫീസില്‍ ചലനമൊന്നും ഉണ്ടായില്ല. 

എന്നാല്‍ 'ട്യൂബ്‌ലൈറ്റ്' വിതരണക്കാര്‍ നഷ്ടപ്പെടുത്തിയ കോടികള്‍ തിരിച്ച് കൊടുക്കുകയാണ് സല്‍മാന്‍ ഖാന്‍. ട്യൂബ്‌ലൈറ്റിന്‍റെ മഹാരാഷ്ട്ര വിതരണക്കാരായിരുന്ന എന്‍എച്ച് സ്റ്റുഡിയോസിന്റെ ശ്രേയാന്‍സ് ഹിരാവത്തിനാണ് സല്‍മാന്‍ ഖാന്‍ 'ട്യൂബ്‌ലൈറ്റ്' ഉണ്ടാക്കിയ നഷ്ടത്തിന്റെ പകുതി നല്‍കിയിരിക്കുന്നത്. 32.5 കോടിയാണ് സല്‍മാന്‍ എന്‍എച്ച് സ്റ്റുഡിയോസിന് നല്‍കിയതെന്ന് സല്‍മാനുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. 

അതേസമയം ഇപ്പോള്‍ തീയേറ്ററുകളില്‍ മോശം പ്രതികരണം നേടുന്ന ഷാരൂഖ് ഖാന്‍ ചിത്രം 'ജബ് ഹാരി മെറ്റ് സെജാലും' വിതരണത്തിനെടുത്തിരിക്കുന്നത് എന്‍എച്ച് സ്റ്റുഡിയോസാണ്. 50 കോടിയോളം നഷ്ടമാണ് കിംഗ് ഖാന്‍റെ പുതിയ ചിത്രം വിതരണക്കാരന് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് കണക്ക്. സല്‍മാന്റെ പാത പിന്തുടര്‍ന്ന് ഷാരൂഖും ഈ നഷ്ടം നികത്താന്‍ തയ്യാറാവുമോ എന്ന് ഇതുവരെ വ്യക്തമല്ല.

Follow Us:
Download App:
  • android
  • ios