Asianet News MalayalamAsianet News Malayalam

വില്ലന്‍ വേഷം വേണ്ടെന്ന് സല്‍മാന്‍ ഖാന്‍

salman khan turns down villains part in race 3
Author
First Published Oct 13, 2017, 9:24 AM IST

മുംബൈ: സല്‍മാന്‍ ഖാന്‍റെ ഏറ്റവും പുതിയ സിനിമയാണ് റെയ്സ് 3. പ്രശസ്ത കൊറിയോഗ്രാഫറായ റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍  നായകനേക്കാളും ശക്തമായ കഥാപാത്രമാണ് വില്ലന്. അതുകൊണ്ട് തന്നെ വില്ലന്‍ കഥാപാത്രത്തിന് റെമോ തിരഞ്ഞെടുത്തത് സല്‍മാന്‍ ഖാനെ ആയിരുന്നു. ഇതുവരെ സല്‍മാന്‍ ഒരു വില്ലന്‍ കഥാപത്രത്തെ അഭിനയിച്ചിട്ടില്ല. എന്നാല്‍ തനിക്ക് വില്ലന്‍ വേഷം വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സല്‍മാന്‍.  തുടര്‍ന്ന് ചിത്രത്തിലെ വില്ലന്‍ കഥാപത്രം ആദിത്യ പഞ്ചോളിക്ക്  നല്‍കി. ഇനി ചിത്രത്തില്‍ നായക വേഷത്തിലായിരിക്കും സല്‍മാന്‍ എത്തുക.

ഇതാദ്യമായല്ല വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് നേരെ സല്‍മാന്‍ മുഖം തിരിക്കുന്നത്. ഷാരൂഖ് ഖാന് തന്‍റെ അഭിനയ ജീവിത്തിന്‍റെ ആദ്യകാലങ്ങളില്‍ ശ്രദ്ധ നേടിക്കൊടുത്ത വില്ലന്‍ കഥാപാത്രമായിരുന്നു ബാസിഗറിലെ അജയ്. അജയ് ആവാനായി സല്‍മാന്‍ ഖാനെ ആയിരുന്നു സംവിധായകന്‍ ആദ്യം സമീപിച്ചത്. എന്നാല്‍ കഥാപാത്രത്തിന്‍റെ വില്ലന്‍ സ്വഭാവത്തെ തുടര്‍ന്ന് വേഷം നിരസിക്കുകയായിരുന്നു താരം.

ഷാരൂഖിന് വന്‍ വളര്‍ച്ച സമ്മാനിച്ച് ബാസിഗര്‍ സല്‍മാന്‍ നഷ്ടപ്പെടുത്തി എന്ന് തന്നെ പറയാം. റെയ്സ് 3 തിയേറ്ററില്‍ എത്തുമ്പോള്‍ വില്ലന്‍ വേഷം വിട്ടുകളഞ്ഞത് സല്‍മാന്‍റെ മറ്റൊരു മണ്ടത്തരമാകുമോ എന്നറിയാം. എന്നാല്‍ നായക വേഷത്തോടുള്ള ഭ്രമം അല്ല സല്‍മാന്‍ വില്ലന്‍ വേഷങ്ങള്‍ നിരസിക്കുന്നതിന് പിന്നില്‍. വില്ലന്‍ വേഷങ്ങള്‍ തന്‍റെ ആരാധകര്‍ക്ക് തെറ്റായ സന്ദേശങ്ങള്‍  നല്‍കുമെന്നാണ് സല്‍മാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ശക്തമായ വില്ലന്‍ കഥാപാത്രങ്ങളാണെങ്കിലും സല്‍മാന്‍ അവ നിരസിക്കും.

Follow Us:
Download App:
  • android
  • ios