Asianet News MalayalamAsianet News Malayalam

സന്ദേശം റിലീസ് ചെയ്തിട്ട് 25 വ‍ർഷം

Sandesham 25 years
Author
First Published Oct 29, 2016, 5:13 AM IST

ആദ്യം സ്വയം നന്നാകണം, പിന്നെ കുടുംബം പിന്നെ നാട്. രാഷ്ട്രീയം തലക്ക് പിടിച്ച മക്കളായ കോട്ടപ്പള്ളി പ്രകാശനും പ്രഭാകരനും,  അച്ഛൻ രാഘവൻ നായർ നൽകുന്ന സന്ദേശം. സിനിമ വരച്ചിട്ട രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടിന് കാൽ നൂറ്റാണ്ടിനപ്പുറവും കാര്യമായ മാറ്റങ്ങളില്ല. അതുകൊണ്ട് തന്നെ സിനിമയും സിനിമയുടെ സന്ദേശവും ഇന്നും പ്രസക്തമാകുന്നു. ട്രോളായും കോമഡി ക്ലിപ്പുകളായും രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളിലെ എക്കാലത്തെയും മികച്ച ഡയലോഗുകളായും സന്ദേശം എന്നും മലയാളിക്ക് മുന്നിലേക്കെത്തുന്നു.

ശ്രീനിവാസൻ സത്യൻ അന്തിക്കാട് ടീമിന്റെ എക്കാലത്തെയും മികച്ച ഹിറ്റ്.  ശ്രീനിവാസനും ജയറാമും  തിലകനും  ശങ്കരാടിയും സിദ്ധിഖും  ഇന്നസെന്റും  മാമുക്കോയയും ഒടുവിൽ ഉണ്ണികൃഷ്ണനുമെല്ലാം അനശ്വരമാക്കിയ കഥാപാത്രങ്ങൾ. സിനിമ പറഞ്ഞതിനെക്കാൾ രാഷ്ട്രീയത്തിലെ കള്ളക്കളികളും അഴിമതികളും പെരുകുമ്പോഴാണ് കാൽ നൂറ്റാണ്ടിലേക്കെത്തുന്ന സന്ദേശത്തിന്റെ പ്രസക്തി. സന്ദേശത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ശ്രീനിവാസനും സത്യൻ അന്തികാടും വിശദീകരിച്ചത് ഇങ്ങിനെ . വിപ്ലവപ്പാർട്ടിയും അഹിംസാപ്പാ‍ർട്ടിയും  25 വർഷം മുമ്പ് ചിന്തിച്ചത് എങ്ങനെയോ അതിലിപ്പോഴും മാറ്റമില്ല. രാഷ്ട്രീയക്കാ‍ർ മാറിയാലല്ലേ സന്ദേശം മാറ്റേണ്ടതുള്ളു?

Follow Us:
Download App:
  • android
  • ios