Asianet News MalayalamAsianet News Malayalam

എക്കാലത്തെയും അഞ്ചാമത്തെ ബോളിവുഡ് ഹിറ്റായി 'സഞ്ജു'; 30 ദിനങ്ങളില്‍ നേടിയത്

  • റിലീസ്ദിനം മുതല്‍ റെക്കോര്‍ഡുകള്‍
sanju now is all time fifth indian hit
Author
First Published Jul 21, 2018, 9:22 AM IST

രാജ്കുമാര്‍ ഹിറാനി വീണ്ടും പ്രതീക്ഷ തെറ്റിച്ചില്ല. മുന്നാഭായ് എംബിബിഎസ്, 3 ഇഡിയറ്റ്സ്, പികെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍റെ പുതിയ ചിത്രം സഞ്ജു റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കടപുഴക്കി മുന്നേറ്റം തുടരുകയാണ്. 200 കോടി പിന്നിട്ടപ്പോള്‍ത്തന്നെ നായകന്‍ രണ്‍ബീര്‍ കപൂറിന്‍റെ കരിയറിലെ ഏറ്റവും വലിയ കളക്ഷനായി മാറിയിരുന്നു ചിത്രം. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് ഇടംപിടിച്ചിരിക്കുകയാണ് നടന്‍ സഞ്ജയ് ദത്തിന്‍റെ ഈ ബയോപിക്.

ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം ഇതിനകം നേടിയത് 326.80 കോടി രൂപയാണ്. ഇതോടെ എക്കാലത്തെയും അഞ്ചാമത്തെ ബോളിവുഡ് ഹിറ്റായി മാറി സഞ്ജു. റിലീസ് ദിനം മുതല്‍, ചിത്രം വരും വാരങ്ങളില്‍ ഉണ്ടാക്കാവുന്ന നേട്ടങ്ങളെക്കുറിച്ചുള്ള സൂചന തന്നിരുന്നു. ഈ വര്‍ഷം ഇതുവരെയുള്ള റിലീസുകളില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനാണ് ചിത്രം നേടിയത്. 34.75 കോടിയായിരുന്നു ഇത്.

sanju now is all time fifth indian hit

ആദ്യ രണ്ട് ദിനങ്ങളില്‍ 50 കോടി പിന്നിട്ട ചിത്രം മൂന്നാം ദിനം 100 കോടി പിന്നിട്ടു. അഞ്ചാം ദിവസം 150 കോടി, ഏഴാം ദിനത്തില്‍ 200 കോടി, പത്താം ദിനത്തില്‍ 250 കോടി, 21 ദിവസങ്ങളില്‍ 325 കോടി എന്നിങ്ങനെയാണ് നേട്ടങ്ങളുടെ പട്ടിക. രാജ്കുമാര്‍ ഹിറാനിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആമിര്‍ ഖാന്‍ നായകനായ പികെയാണ് ഇപ്പോഴും. പികെയെ ചിത്രം മറികടക്കുമോ എന്നാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്നത്. 

Follow Us:
Download App:
  • android
  • ios