Asianet News MalayalamAsianet News Malayalam

മിനിറിച്ചാര്‍ഡ് സന്തോഷ് പണ്ഡിറ്റ് ചിത്രം; കാര്യം സന്തോഷ് പണ്ഡിറ്റ് അറിഞ്ഞിട്ടില്ല.!

santhosh pandit mini richard
Author
First Published May 18, 2017, 7:03 AM IST

അടുത്തിടെ ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന് പറയപ്പെടുന്ന മിനിറിച്ചാര്‍ഡ്, സന്തോഷ് പണ്ഡിറ്റുമായി ചേര്‍ന്ന് സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതിന്‍റെ യാഥാര്‍ത്ഥ്യമെന്താണ് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ആരാണ് മിനി റിച്ചാര്‍ഡ്, ആ കുട്ടിയെ എനിക്കറിയില്ല, ആരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. 

ഉരുക്കു സതീശന്‍, ബ്രോക്കര്‍ പ്രേമചന്ദ്രന്‍റെ ലീലാ വിലാസങ്ങള്‍ എന്നീ സിനിമകളുടെ അവസാനഘട്ട ചിത്രീകരണത്തിനിടെയാണ് മമ്മൂക്ക നായകനായ സിനിമയിലേക്ക് ക്ഷണം വന്നത്. ഉരുക്കു സതീശന് വേണ്ടി നെഗറ്റീവ് റോള്‍ ചെയ്യാന്‍ തല മൊട്ടയടിച്ചതിനാല്‍ മുടി സാധാരണ ഗതിയില്‍ ആയ ശേഷമാണ് ഷൂട്ടിംഗിന് ജോയിന്‍ ചെയ്തത്. 

മമ്മൂക്കയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് അദ്ദേഹത്തോടൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ ചെയ്തതെന്നും സന്തോഷ് പണ്ഡിറ്റ്. നിരവധി കോമ്പിനേഷന്‍ രംഗങ്ങള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും വലിയ സ്‌നേഹമാണ് മമ്മൂട്ടി കാട്ടിയതെന്നും പണ്ഡിറ്റ് പറയുന്നു. 

മിനി റിച്ചാര്‍ഡിനെ ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന് വിശേഷിപ്പിക്കുന്നതിലും സന്തോഷ് പണ്ഡിറ്റ് അതൃപ്തി അറിയിക്കുന്നു. താന്‍ അവരുടെ നായകനായി അഭിനയിക്കുന്നുവെന്ന് വാര്‍ത്ത നല്‍കിയവര്‍ അതിന് മുമ്പ് തന്നോട് അന്വേഷിക്കണമായിരുന്നുവെന്നും പണ്ഡിറ്റ്.

Follow Us:
Download App:
  • android
  • ios