Asianet News MalayalamAsianet News Malayalam

ആഘോഷമാക്കാൻ സര്‍ക്കാര്‍, വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ്

ആരാധകര്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ചിത്രമാണ് വിജയ്‍യുടെ സര്‍ക്കാര്‍. വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സര്‍ക്കാരിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാുമായി 80 രാജ്യങ്ങളിലായി 1200 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

 

Sarkar is the biggest release for the Vijay Worldwide
Author
Chennai, First Published Oct 29, 2018, 10:11 PM IST

ആരാധകര്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ചിത്രമാണ് വിജയ്‍യുടെ സര്‍ക്കാര്‍. വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സര്‍ക്കാരിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാുമായി 80 രാജ്യങ്ങളിലായി 1200 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്‍നാട് രാഷ്‍ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ടീസറിലെ സൂചന.  ഗൂഗിള്‍ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്‍യുടെത് എന്ന നേരത്തെ സംവിധായകൻ എ ആര്‍ മുരുഗദോസ് പറഞ്ഞിരുന്നു. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. സര്‍ക്കാര്‍ ഒരു പൊളിറ്റിക്കല്‍ ആക്ഷൻ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. തിരക്കഥയില്‍ എ ആര്‍ മുരുഗദോസ് ഗംഭീര മികവാണ് കാട്ടിയിരിക്കുന്നതെന്ന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാധ രവി പറഞ്ഞിരുന്നു. സിനിമ ഹീറോയിസത്തിന്റെ മികവിലുള്ളതായിരിക്കും- രാധാ മോഹൻ പറയുന്നു.  ചിത്രം ദിപാവലിക്ക് ആയിരിക്കും പ്രദര്‍ശനത്തിന് എത്തുക. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്‍മി ശരത്‍കുമാര്‍ ആണ് പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.

Follow Us:
Download App:
  • android
  • ios