Asianet News MalayalamAsianet News Malayalam

ശ്രീദേവിയ്ക്കല്ല, പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചിരുന്നത് മറ്റൊരു നടിയ്ക്കെന്ന് ജൂറി ചെയര്‍മാന്‍

  • ശ്രീദേവിയ്ക്ക് പുരസ്കാരം നല്‍കരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു
  • പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചിരുന്നത് മറ്റൊരു നടിയ്ക്ക് 
  • വെളിപ്പെടുത്തലുമായി ശേഖര്‍ കപൂര്‍
Shekhar Kapur asked National Film Award jury not to choose Sridevi

ദില്ലി: അറുപത്തിയഞ്ചാമത് ദേശീയ പുരസ്കാരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയെയാണ്. മരണാന്തരമായാണ് ശ്രീദേവിയ്ക്ക് മോം  എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരം നല്‍കിയത്. എന്നാല്‍ ശ്രീദേവിയ്ക്ക പുരസ്കാരം നല്‍കിയത് തന്‍റെ അനുമതിയോടയല്ലെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താനവുമായുള്ള വൈകാരുക ബന്ധമല്ല ശ്രീദേവിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്കല്ല നല്‍കാനിരുന്നതെന്നും ശേഖര്‍ കപൂര്‍ വ്യക്തമാക്കി.

ഈ പുരസ്കാരം ശ്രീദേവിയ്ക്ക് നല്‍കരുതെന്ന് ദിവസവും താന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരുന്നത് മറ്റൊരു നടിയെ ആയിരുന്നുവെന്നും ശേഖര്‍ കപൂര്‍ വ്യക്കതമാക്കി. മരണപ്പെട്ടു എന്നതിന്‍റെ പേരില്‍ ശ്രീദേവിയെ തെരഞ്ഞെടുക്കരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ജൂറി അംഗങ്ങളോട് താന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എല്ലാവരും ശ്രീദേവിയുമായി വൈകാരിക ബന്ധമുള്ളവരായിരുന്നു, അതിനാല്‍ വീണ്ടും വോട്ട് ചെയ്യാന്‍ താന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും ശേഖര്‍ കപൂര്‍  

പുരസ്‌കാര നല്‍കുന്നവരുടെ അന്തിമ പട്ടികയില്‍ ശ്രീദേവി ഉണ്ടാകരുതെന്ന് താന്‍ നിര്‍ബന്ധം പറഞ്ഞിരുന്നതാണ്. അതിനായി ഒരുപാട് ശ്രമിക്കുകയും ചെയ്തു. മരിച്ചുവെന്ന പേരില്‍ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് മറ്റുള്ള അഭിനേതാക്കളുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും ജൂറി അംഗങ്ങളെ ധരിപ്പിച്ചിരുന്നതാണെന്നും ശേഖര്‍ കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ച് ബോളിവുഡിലെത്തിയ ശ്രീദേവി ചെയ്ത മൂന്നാമത്തെ ചിത്രമായിരുന്നു മോം. ഫെബ്രുവരി 24 നാണ് ബോളിവുഡ് താരറാണി ദുബായില്‍ വച്ച് മരിച്ചത്. 2012 ല്‍ പുറത്തിറങ്ങിയ ഇംഗ്ലിഷ് വിംഗ്ലിഷ് ആയിരുന്നു ശ്രീദേവിയുടെ രണ്ടാം വരവിലെ ആദ്യ ചിത്രം. രവി ഉദയവാര്‍ സംവിധാനം ചെയ്ത ചിത്രമാണ് മോം. ഇതിലെ അഭിനയത്തിന് ശ്രീദേവിയ്ക്ക് ലഭിച്ച പുരസ്കാരം അറെ സന്തോഷമുണ്ടാക്കുന്നുവെന്നും ശ്രീദേവിയുടെ അസാന്നിദ്ധ്യം വേദനയാണെന്നും രവി പുരസ്കാര പ്രഖ്യാപനത്തോട് പ്രതികരിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios