Asianet News MalayalamAsianet News Malayalam

അജിത്തിന്റെ ഹിറ്റ് ഡാൻസ് നമ്പറുകളുമായി വിശ്വാസം!

അജിത്തിനെ നായകനാക്കി, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം റിലീസിന് ഒരുങ്ങുകയാണ്.  ചിത്രത്തില്‍ അജിത്തിന്റെ തകര്‍പ്പൻ ഡാൻസും പാട്ടും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൊറിയോഗ്രാഫര്‍ കല്യാണ്‍ മാസ്റ്റര്‍ ആണ് ഇക്കാര്യം പറയുന്നത്.

The grandest Thala Ajith song ever in Viswasam
Author
Chennai, First Published Nov 21, 2018, 3:30 PM IST

അജിത്തിനെ നായകനാക്കി, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം റിലീസിന് ഒരുങ്ങുകയാണ്.  ചിത്രത്തില്‍ അജിത്തിന്റെ തകര്‍പ്പൻ ഡാൻസും പാട്ടും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൊറിയോഗ്രാഫര്‍ കല്യാണ്‍ മാസ്റ്റര്‍ ആണ് ഇക്കാര്യം പറയുന്നത്.

അജിത്ത് പഴയ ഗെറ്റപ്പിലായിരിക്കും ഒരു ഗാനരംഗത്ത് ഉണ്ടാകുക. അജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നൃത്തരംഗമായിരിക്കും ഇത്. പ്രേക്ഷകര്‍ തീയേറ്ററില്‍ നിന്ന് എഴുന്നേറ്റ് ഡാൻസ് ചെയ്യുന്ന തരത്തിലുള്ളതായിരിക്കും. അജിത്തിന്റെ ഹിറ്റ് പാട്ടായ ആലുമ ഡോലുമ എന്ന ഗാനത്തെയും മറികടക്കുന്നതായിരിക്കും വിശ്വാസത്തിലെ പാട്ട്. - കല്യാണ്‍ മാസ്റ്റര്‍ പറയുന്നു.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്.  ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്.

പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

Follow Us:
Download App:
  • android
  • ios