Asianet News MalayalamAsianet News Malayalam

ട്വീറ്ററിലൂടെ പരാക്രമം; രാം ഗോപാല്‍ വര്‍മ്മയ്ക്ക് യുവനടന്‍ കൊടുത്തത് കിടിലന്‍ പണി

Tiger Shroff breaks his silence on RGV transgender comment
Author
First Published Apr 13, 2017, 9:35 AM IST

മുംബൈ: ട്വിറ്ററിലെ ഏറ്റവും അപകടകാരിയായ ബോളിവുഡ് സംവിധായകന്‍ ആരാണ്. സംശയം വേണ്ട രാം ഗോപാല്‍ വര്‍മ്മ തന്നെ.  ഒരു ദിവസം ഏതെങ്കിലും താരത്തിനെയോ സംവിധായകനെയോ കടന്നാക്രമിച്ചില്ലെങ്കില്‍ രാമുവിന് സമാധാനം കിട്ടില്ല. ഇത്തരത്തില്‍ രാമുവിന്‍റെ ആക്രമണത്തിന് വിധേയരായത് രണ്ട് യുവ നടന്മാരാണ്. ആയോധനകലയില്‍ വിദഗ്ധരുമായ ടൈഗര്‍ ഷ്രോഫും വിദ്യുത് ജാംവാലും. ട്വിറ്ററില്‍ രാമു കുറിച്ചത് ഇങ്ങനെയാണ്.

മാര്‍ഷ്യല്‍ ആര്‍ട്സില്‍ താല്‍പര്യമുള്ള ആളെന്ന നിലയില്‍ എനിക്കൊരു കാര്യത്തില്‍ കൗതുകം.ടൈഗര്‍ ഷ്രോഫും വിദ്യുത് ജാംവാലും ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും? ടൈഗര്‍ ഷ്രോറോ വിദ്യുത് ജാംവാലോ? അവര്‍ പരസ്പരം ഏറ്റുമുട്ടി അത് തെളിയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ടൈഗര്‍ ഷ്രോഫ് തന്നെ ജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അദ്ദേഹമാണ് മികച്ചത്. ടൈഗറിന്റെ ഇടികൊണ്ട് വിദ്യുത് ഓടിയൊളിക്കുമെന്നും ഞാന്‍ കരുതുന്നു. ആ ഓട്ടം ഷാവൊലിന്‍ ടെമ്പിള്‍ വരെ തുടരും. 

ഈ ട്വീറ്റുകള്‍ വൈറലായതോടെ വിദ്യുത് ജാംവാല്‍ രാം ഗോപാല്‍ വര്‍മ്മയെ ഫോണില്‍ ബന്ധപ്പെട്ടു. എന്തിനാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു വിദ്യൂതിന്‍റെ ചോദ്യം. ഇതോടെ രാമു പ്ലേറ്റ് മാറ്റി. ടൈഗര്‍ ഷ്രോഫ് പെണ്ണാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നുമൊക്കെ തട്ടിവിട്ടു. 'യഥാര്‍ഥ പുരുഷന്‍' നീയാണെന്നോക്കെ തട്ടിവിട്ടു. പക്ഷെ തന്ത്രശാലിയായ വിദ്യുത്  ഈ ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഇതോടെ രാമു കുടുങ്ങി.

എന്നാല്‍ അവിടെ വെറുതെയിരിക്കാന്‍ രാമു തയ്യാറായില്ല, അത് സാധാരണ രീതിയിലുള്ള എന്‍റെ 'തമാശ'യായിരുന്നുവെന്നും ഇരുവരോടും മാപ്പ് പറയുന്നുവെന്നുമൊക്കെയാണ് പുതിയ അടവ്. സംഭാഷണം പുറത്തുവിട്ടതിലൂടെ വിദ്യുത് ജാംവാല്‍ തന്റെ സ്വഭാവം മാറ്റിമറിച്ചെന്നും രാമു പറയുന്നു.

Follow Us:
Download App:
  • android
  • ios