Asianet News MalayalamAsianet News Malayalam

മൈ സ്റ്റോറിയുടെ ട്രെയിലര്‍ എത്തി; പാര്‍വതിയെ തെറിവിളിക്കാനിരുന്നവര്‍ക്ക് പണികൊടുത്ത് മമ്മൂക്ക

മൈ സ്റ്റോറിയുടെ ട്രെയിലര്‍ എത്തി; പാര്‍വതിയെ തെറിവിളിക്കാന്‍ കാത്തിരുന്നവര്‍ക്ക് പണികൊടുത്ത് മമ്മൂക്ക

Unveiling the official trailer of My Story by Mammootty

മൈ സ്റ്റോറിയുടെ ഗാനത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടപ്പോള്‍ പാര്‍വതിയെ തെറിവിളിച്ചും വീഡിയോ ഡിസ്ലൈക്ക് ചെയ്തുമായിരുന്നു ആരാധകര്‍ അതിനെ എതിരേറ്റത്. മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധത തുറന്നുകാട്ടിയതു മുതല്‍ വന്‍ സൈബര്‍ ആക്രമണമാണ് പാര്‍വതിക്കെതിരെ നടന്നത്. എന്നാല്‍ ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ നീക്കം. 

മൈ സ്റ്റോറി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ആദ്യമായി തന്‍റെ സ്വന്തം ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ പാര്‍വതിയെ തെറിവിളിക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് എട്ടിന്‍റെ പണികിട്ടി. 

എന്ന് നിന്‍റെ മൊയ്തീന് ശേഷം പാര്‍വതിയും പ്രിഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്നി ദിനകറാണ് ചിത്രം സംവിധാനം ചെ്തിരിക്കുന്നത്. ജയ് എന്ന കഥാപാത്രമായി പ്രിഥ്വിയും താരയായി പാര്‍വതിയും വേഷമിടുന്നു. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ. ചിത്രത്തിന്‍റെ നിര്‍മാതാവും റോഷ്നി തന്നെയാണ്.

Follow Us:
Download App:
  • android
  • ios