Asianet News MalayalamAsianet News Malayalam

ധനുഷിന്റെ വടാ ചെന്നൈ ഓണ്‍ലൈനില്‍ ചോര്‍ന്നു

വെട്രിമാരന്റെ സംവിധാനത്തില്‍, ധനുഷ് നായകനായ വടാ ചെന്നൈ ഓണ്‍ലൈനില്‍ ചോര്‍ന്നു. ചിത്രം തീയേറ്ററിലെത്തിയിട്ട് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ചിത്രം ചോര്‍ന്നത്. പൈറസി വെബ്സൈറ്റായ തമിഴ്‍റോക്കേഴ്സിലാണ് ചിത്രം ചോര്‍ന്നത്.

Vada Chennai full movie leaked on TamilRockers day after release
Author
Chennai, First Published Oct 18, 2018, 3:55 PM IST

വെട്രിമാരന്റെ സംവിധാനത്തില്‍, ധനുഷ് നായകനായ വടാ ചെന്നൈ ഓണ്‍ലൈനില്‍ ചോര്‍ന്നു. ചിത്രം തീയേറ്ററിലെത്തിയിട്ട് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ചിത്രം ചോര്‍ന്നത്. പൈറസി വെബ്സൈറ്റായ തമിഴ്‍റോക്കേഴ്സിലാണ് ചിത്രം ചോര്‍ന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് നടൻ വിശാല്‍ രംഗത്ത് എത്തി. ഓണ്‍ലൈൻ പൈറസി വെബ്സൈറ്റുകളെ നിയന്ത്രിക്കാൻ ഒരു ടീമിനെ ഒരുക്കുമെന്ന് വിശാല്‍ പറഞ്ഞു.

ദേശീയതലത്തിലെ കാരംസ് കളിക്കാരനായിട്ടാണ് ധനുഷ് അഭിനയിക്കുന്നത്. വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതമാണ് സിനിമ പറയുന്നത്. ഐശ്വര്യ രാജേഷ് ആണ് നായിക.  സമുദ്രക്കനി, ആൻഡ്രിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.  വേല്‍രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് ജി ബി വെങ്കടേഷ് ആണ്.

Follow Us:
Download App:
  • android
  • ios