Asianet News MalayalamAsianet News Malayalam

വിദ്യാബാലന്‍ ഡങ്കിപ്പനി; ഷാഹിദ് കപൂറിന് നോട്ടീസ്

Vidya Balan gets dengue neighbour Shahid Kapoor served notice
Author
Mumbai, First Published Sep 17, 2016, 4:52 AM IST

മുംബൈ: ബോളിവുഡ് സൂപ്പര്‍നായികമാരില്‍ ഒരാളായ വിദ്യാബാലന്‍ ഡങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് നടന്‍ ഷാഹിദ് കപൂറിന് നോട്ടിസ്. കൊതുക് പ്രജനനം തടയുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാതിരുന്നതിന് ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് വിദ്യയുടെ അയല്‍ക്കാരന്‍ കൂടിയായ ഷാഹിദിന് നോട്ടീസ് നല്‍കിയത്. അസുഖബാധിതയായി വിദ്യാബാലന്‍ വീട്ടില്‍ തന്നെ ചികിത്സയിലാണ്. 

10,000 രൂപ പിഴയിട്ടുകൊണ്ടുള്ള നോട്ടീസാണ് ബിഎംസി ഷാഹിദ് കപൂറിന് നല്‍കിയത്. ജുഹു താര റോഡിലെ പ്രാനേട്ടാ അപ്പാര്‍ട്ട്‌മെന്റില്‍ അയല്‍ക്കാരാണ് വിദ്യയും ഷാഹിദും. വിദ്യാബാലന്‍റെ താമസ സ്ഥലം സ്ഥിതി ചെയ്യുന്ന നിലയുടെ രണ്ടു നില താഴെയാണ് ഷാഹിദ് താമസിക്കുന്നത്. 

ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ബിഎംസിയുടെ കൊതുകനിവാരണ വിഭാഗം നടത്തിയ പരിശോധനയില്‍ ഷാഹിദിന്‍റെ ഉപയോഗിക്കാതെ കിടക്കുന്ന സ്വിമ്മിംഗ് പൂള്‍ കൊതുകുവളരാന്‍ കാരണമാകുന്നതായി കണ്ടെത്തി. ഷാഹിദിനൊപ്പം വിദ്യയുടെ മറ്റൊരു അയല്‍ക്കാരനും നോട്ടീസ് നല്‍കിയിട്ടുണ്ട്. 

വിദ്യയുടെ ഫ്ളാറ്റില്‍ നിന്നും മൂന്ന് നില മുകളില്‍ താമസിക്കുന്നയാളാണ് ഇയാള്‍. ഈമാസം പതിനൊന്ന് ദിവസം പിന്നിട്ടപ്പോള്‍ തന്നെ ഡങ്കിപ്പനി ബാധിച്ച് 1,500 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios