Asianet News MalayalamAsianet News Malayalam

കോഹ്ലിയെ മറികടന്ന് ദുല്‍ഖര്‍ സല്‍മാന്‍

virat kohli dulquar salman
Author
First Published Jul 3, 2016, 9:13 AM IST

ബോളിവുഡ് നടനായ രണ്‍വീര്‍ സിങ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവരെ പിന്തള്ളി ദുല്‍ഖര്‍ സല്‍മാന്‍  ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് യുവാക്കളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്. ജിക്യു മാഗസിന്‍ പുറത്തിറക്കിയ പട്ടികയിലാണ് ദുല്‍ഖര്‍ ക്രിക്കറ്റ് ബോളിവുഡ് താരങ്ങളെ പിന്തള്ളിയത്. അരുണാബ് കുമാറും ബിശ്വപതി സര്‍ക്കാരുമാണ് പട്ടികയില്‍ ഒന്നാമത്. 

ദ വൈറല്‍ ഫീവര്‍ ഉള്‍പ്പെടെ ജനശ്രദ്ധയാകര്‍ഷിച്ച വെബ് പരിപാടികള്‍ തയ്യാറാക്കുന്ന ടിവിഎഫിന്റെ ക്രിയേറ്റീവ് ഡയറക്ടറാണ് ബിശ്വപതി സര്‍ക്കാര്‍. സിഇഒയാണ് അരുണാബ് കുമാര്‍. ഏ ആര്‍ റഹ്മാന്‍ ഗാനങ്ങളിലൂടെ കോളിവുഡിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച ഗായകന്‍ ബെന്നി ദയാലാണ് രണ്ടാമന്‍. 

ബ്ലോട്ട് എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന ഡിജെവിജെ കൂട്ടുകെട്ടിലെ ഗൗരവ് മലേക്കറും അവിനാശ് കുമാറുമാണ് മൂന്നാം സ്ഥാനത്ത്. മലയാളത്തിലും തമിഴിലും ആരാധകര്‍ വൃത്തങ്ങള്‍ നിരവധിയുള്ള ദുല്‍ഖറാണ് നാലാം സ്ഥാനം. 

സ്ട്രീറ്റ് ആര്‍ടിസ്റ്റ് ഹനീഫ് ഖുറേഷി അഞ്ചാം സ്ഥാനത്തും ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ആറാം സ്ഥാനത്തുമുണ്ട്. ദ ലഞ്ച് ബോക്‌സിന്റെ സംവിധായകന്‍ റിതേഷ് ബത്രയാണ് പട്ടികയിലെ ഏഴാമന്‍. ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി എട്ടാം സ്ഥാനത്തും ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഒമ്പതാമനായും സംഗീതസംവിധായകന്‍ സാഹേജ് ബക്ഷി പത്താമനായും പട്ടികയില്‍ ഉണ്ട്.


 

Follow Us:
Download App:
  • android
  • ios