Asianet News MalayalamAsianet News Malayalam

രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനൊരുങ്ങുന്നു

Wedding bells Did Ranbir Kapoor go to London with his mother to meet a girl
Author
First Published May 10, 2017, 7:41 AM IST

മുംബൈ: ബോളിവുഡ് യുവതാരം രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനൊരുങ്ങുന്നതായി വിവരം. താരത്തിന്‍റെ അമ്മ നീതു കപൂറാണത്രെ വധുവിനെ കണ്ടെത്തിയിരിക്കുന്നത്. ലണ്ടനില്‍ നിന്നാണ് രണ്‍ബീറിന്റെ വധു. ഒരു ദേശീയ മാധ്യമമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ മാസം രണ്‍ബീറും നീതു കപൂറും ഒന്നിച്ച് ലണ്ടനില്‍ പോയിരുന്നു. അവിടെ നിന്നും പെണ്‍കുട്ടിയെ കാണാനുള്ള ശ്രമമായിരുന്നെന്നാണ് പറയുന്നത്. ലണ്ടനില്‍ നിന്നു തന്നെ താരത്തിന്റെ വിവാഹം നടത്താനുള്ള ശ്രമത്തിലാണ് കുടുംബം.

രണ്‍ബീര്‍ കപൂറും കത്രീന കൈഫും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ആ ബന്ധത്തില്‍ നിന്നും രണ്‍ബീര്‍ മാറിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. കത്രീന പുതിയ സിനിമയുടെ തിരക്കുകളില്‍ മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന്റെ കൂടെ പോയിരുന്നതും വാര്‍ത്തകളായിരുന്നു. രണ്‍ബീറിന്റെ മാതാപിതാക്കളായ ഋഷി കപൂറിനും നീതു കപൂറിനും മകന്‍ കത്രീനയെ വിവാഹം കഴിക്കുന്നതിനോട് താത്പര്യം ഉണ്ടായിരുന്നില്ല. 

മാത്രമല്ല കത്രീനയുടെ ഒപ്പം ജീവിക്കാനായി രണ്‍ബീര്‍ വീട്ടില്‍ നിന്നും പോയത് മാതാപിതാക്കളെ നിരാശരാക്കിയിരുന്നു. രണ്‍ബീര്‍ വളരെ ലളിതമായി ജീവിക്കുന്ന ആളാണ്. അതിനാല്‍ അത്തരത്തിലുള്ള ഒരു പെണ്‍കുട്ടിയെയാണ് രണ്‍ബീറിന് വേണ്ടതെന്നാണ് നീതുവിന്റെ അഭിപ്രായം.

Follow Us:
Download App:
  • android
  • ios