Asianet News MalayalamAsianet News Malayalam

Fact Check: 'ആസ്‌ത്മ പടര്‍ത്തുന്ന പടക്കം വിപണിയില്‍! ദീപാവലിക്ക് ചൈനീസ് ഉല്‍പന്നങ്ങള്‍ വാങ്ങല്ലേ'

ആസ്ത്മ ഇന്ത്യയിൽ പടർത്താൻ കാർബൺ മോണോക്സൈഡ് വാതകത്തേക്കാൾ വിഷാംശമുള്ള പ്രത്യേക പടക്കങ്ങൾ ചൈന ഉണ്ടാക്കുന്നതായി പ്രചാരണം

fake message on Chinese crackers again circulating amid Diwali 2023 in India fact check jje
Author
First Published Oct 31, 2023, 12:56 PM IST

ദില്ലി: ദീപാവലി-2023 ആഘോഷത്തിന് മുമ്പ് ജനങ്ങളില്‍ ആശങ്ക പടര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു സന്ദേശം. 'ഇന്ത്യയില്‍ ആസ്ത്മ പടര്‍ത്താന്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകത്തേക്കാള്‍ വിഷാംശമുള്ള പടക്കങ്ങള്‍ ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ട്, അതിനാല്‍ ദീപാവലി പടക്കങ്ങള്‍ വാങ്ങിക്കുന്നവര്‍ ശ്രദ്ധിക്കുക' എന്ന മുന്നറിയിപ്പോടെയാണ് സന്ദേശം ഫേസ്‌ബുക്കും വാട്‌സ്‌ആപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്. എന്താണ് ഈ സന്ദേശത്തിന്‍റെ വസ്‌തുത എന്ന് പരിശോധിക്കാം. 

പ്രചാരണം

Emergency msg👇👇👇 pls read & share this important msg👇👇👇😱😱😱😱😱😔😔😔😔😔😡😡😡😡😡🙏🙏*പ്രധാനപ്പെട്ട വിവരം* 
ഇന്ത്യയെ നേരിട്ട് ആക്രമിക്കാൻ പാകിസ്ഥാന് സാധിക്കാത്തതിനാൽ ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്നാണ് ഇന്റലിജൻസ് പറയുന്നത്. കാർബൺ മോണോക്സൈഡ് വാതകത്തേക്കാൾ വിഷാംശമുള്ള ആസ്ത്മ ഇന്ത്യയിൽ പടർത്താൻ ചൈന പ്രത്യേക പടക്കങ്ങൾ ഉണ്ടാക്കുന്നുണ്ട്... 😔😔😔😡😡😡😡 ഇതിന് പുറമെ നേത്രരോഗങ്ങൾ പടരാൻ പ്രത്യേക പ്രകാശമുള്ള അലങ്കാര വിളക്കുകളും ചൈനയിൽ വികസിപ്പിച്ചെടുക്കുന്നുണ്ട്. അത് അന്ധതയ്ക്ക് കാരണമാകുന്നു. 😔😔😔😡😡😡ഇതിൽ മെർക്കുറി വളരെ ഉയർന്ന അളവിൽ ഉപയോഗിച്ചിട്ടുണ്ട്, ദയവായി ഈ ദീപാവലിക്ക് ശ്രദ്ധിക്കുക, ഈ ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങിക്കരുത്, ഉപയോഗിക്കരുത്. 🙏🙏🙏ഈ സന്ദേശം എല്ലാ ഇന്ത്യക്കാരിലേക്കും എത്തിക്കുക.
ജയ് ഹിന്ദ്
വിശ്വജിത് മുഖർജി, സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ,
ആഭ്യന്തര മന്ത്രാലയം,
ഗവൺമെന്റ് ഓഫ് ഇന്ത്യ, (CG)

ഫേസ‌്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

fake message on Chinese crackers again circulating amid Diwali 2023 in India fact check jje

വസ്‌തുത

ഈ വൈറല്‍ സന്ദേശം ദീപാവലി കാലത്ത് വര്‍ഷങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ് എന്നതാണ് വസ്‌തുത. ട്വിറ്ററിലും ഫേസ്‌ബുക്കിലും വാട്‌സ്‌ആപ്പിലും ഈ സന്ദേശം പലതവണ മുന്‍ വര്‍ഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് 2021ല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്‌തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു സന്ദേശം ദീപാവലി പടക്കങ്ങള്‍ സംബന്ധിച്ച് പുറത്തിറക്കിയിട്ടില്ലെന്ന് പിഐബിയുടെ ട്വീറ്റിലുണ്ടായിരുന്നു. പിഐബിയുടെ ട്വീറ്റ് ചുവടെ. 

നിഗമനം 

ആസ്ത്മ ഇന്ത്യയിൽ പടർത്താൻ ചൈന പ്രത്യേക പടക്കങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നുള്ള വാട്‌സ്ആപ്പ്, ഫേസ്‌ബുക്ക് സന്ദേശം വ്യാജമാണ്. ഈ സന്ദേശത്തില്‍ ആരും പരിഭ്രാന്തരാവേണ്ടതില്ല. 

Read more: ബീപ് ശബ്‌ദത്തോടെ മൊബൈല്‍ ഫോണുകളില്‍ സന്ദേശം വന്നു; ഞെട്ടി ആളുകള്‍ ഫോണ്‍ താഴെവച്ചു! സംഭവം എന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios