fifa2018
By Web Desk | 03:07 PM July 11, 2018
ഇവരിലൊരാളോ റയലില്‍ റോണോയുടെ പിന്‍ഗാമി?

Highlights

  • റയലില്‍ റോണോയ്ക്ക് പകരമെത്താന്‍ സാധ്യതയുള്ള താരങ്ങള്‍

മാഡ്രിഡ്: സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലുണ്ടാക്കിയ വിടവ് ചെറുതല്ല. ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറിയ റോണോയ്ക്ക് തുല്യനായ സ്‌ട്രൈക്കറെ കണ്ടെത്തുക ക്ലബിന് അസാധ്യം എന്ന് തന്നെ പറയാം. റയല്‍ മാഡ്രിഡിന് നീണ്ട ഒമ്പത് വര്‍ഷക്കാലം സ്‌പാനിഷ് വമ്പന്‍മാര്‍ എന്ന പേര് നിലനിര്‍ത്തിയത് റോണോ എന്ന പോര്‍ച്ചുഗീസുകാരന്‍റെ കരുത്താര്‍ന്ന കാലുകളാണ്. ronaldoറയല്‍ മാഡ്രിഡിനായി 438 മത്സരങ്ങളില്‍ 450 ഗോളുകള്‍. അഞ്ച് ബാലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങളില്‍ നാലും സ്വന്തമാക്കിയത് റയല്‍ മാഡ്രിഡിനൊപ്പം. നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍. മൂന്ന് ഗോള്‍ഡന്‍ ബൂട്ട്. രണ്ട് ലാലിഗ കിരീടങ്ങള്‍. മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്. രണ്ട് വീതം സ്‌പാനിഷ് സൂപ്പര്‍ കപ്പും കോപ്പ ഡെല്‍ റേയും. ഇത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മറ്റാര്‍ക്ക് കഴിയും എന്ന ചോദ്യത്തിലുണ്ട് റോണോയുടെ തലയെടുപ്പ്.

ലാലിഗയില്‍ കാലിടറുമ്പൊഴും പ്രതാപം നിലനിര്‍ത്തുക റയലിന് പ്രധാനമാണ്. തത്തുല്യനായ താരത്തെ ലഭിക്കില്ലെങ്കിലും റോണോയ്ക്ക് പകരക്കാരനെ കണ്ടെത്തേണ്ടത് റയലിന് നിലനില്‍പ്പിന്‍റെ അവശ്യമാകുന്നത് അതിനാലാണ്. നിലവിലെ സാഹചര്യത്തില്‍ ലോക ഫുട്ബോളിലെ വമ്പന്‍താരങ്ങളെയെല്ലാം റയല്‍ നോട്ടമിടുമെന്നുറപ്പ്. റയലില്‍ റോണോയ്ക്ക് പകരക്കാരനായി എത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. 

നെയ്‌മര്‍neymar
റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ നിന്ന് ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലെത്തിയ താരം. ആദ്യ സീസണില്‍ തന്നെ പിഎസ്ജിയില്‍ തിളങ്ങാനായി. റോണോയെക്കാള്‍ ഏഴ് വയസ് കുറവാണ് ബ്രസീലിയന്‍ താരത്തിന്. നെയ്‌മര്‍ റയലില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും റോണോയുടെ യുവന്‍റസ് കരാറോടെ ഇത് ശക്തപ്പെടുകയാണ്.

എംബാപ്പെmbappe
ഫുട്ബോള്‍ ലോകത്തിന്‍റെ കണ്ണുകള്‍ ഇപ്പോള്‍ എംബാപ്പെയെന്ന 19കാരനിലാണ്. ലോകകപ്പില്‍ ഫ്രാന്‍സിനായി തകര്‍പ്പന്‍ പ്രകടനം കാട്ടുന്ന കൗമാരക്കാരന്‍റെ ബൂട്ടുകള്‍ റയലിനായി പന്തുതട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. യുവതാരങ്ങളിലേക്ക് റയല്‍ കണ്ണുടക്കിയാല്‍ ദീര്‍ഘകാല കരാര്‍ പ്രതീക്ഷിക്കാവുന്ന എംബാപ്പെ പിഎസ്ജിയില്‍ നിന്ന് ബര്‍ണാബ്യൂവിലെത്തിയേക്കും.

ഹസാര്‍ഡ്hazard
റഷ്യന്‍ ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച താരങ്ങളിലൊരാള്‍. ബെല്‍ജിയത്തെ സെമിയില്‍ എത്തിച്ചതില്‍ നിര്‍ണായ പങ്ക് ഈ 27കാരനുണ്ട്. നിലവിലെ പ്രകടനം പരിഗണിച്ചാല്‍ റോണോയ്ക്ക് പകരക്കാരനായി റയലില്‍ എത്താന്‍ യോഗ്യനായ താരം. എന്നാല്‍ ആറ് സീസണുകളില്‍ ചെല്‍സിയുടെ കുന്തമുനയായ താരത്തെ റയലിനൊപ്പം മറ്റ് ക്ലബുകളും നോട്ടമിടാന്‍ സാധ്യതയേറെ. 

കെയ്‌ന്‍kane
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വരുന്ന സീസണില്‍ ടോട്ടനത്തിന്‍റെ പ്രതീക്ഷകള്‍ 24കാരനായ ഹാരി കെയ്‌നെ ചുറ്റിപ്പറ്റായാണ്. ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഇതിനകം ആറ് ഗോളുകള്‍ നേടിയിട്ടുണ്ട് ഈ ഗോളടിയന്ത്രം. ഈ പ്രകടനം നോക്കിയാല്‍ കെയ്‌നിനെ സ്‌പാനിഷ് ക്ലബ് വരുതിയിലാക്കാന്‍ സാധ്യതകളുണ്ട്. എന്നാല്‍ കെയ്‌നുമായി കരാര്‍ പുതുക്കിയ ടോട്ടനത്തിന്‍റെ നിലപാട് ശ്രദ്ധേയമാവും. 

സലാsalah
ലിവര്‍പൂള്‍ എന്നാല്‍ മുഹമ്മദ് സലാ എന്ന സമവാക്യം രുപപ്പെട്ടുകഴിഞ്ഞു. ലിവര്‍പൂളുമായി അത്രയധികം അടുത്ത ബന്ധമാണ് താരത്തിനുള്ളത്. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കി. 26കാരനായ താരം ലിവര്‍പൂളുമായി അടുത്തിടെ ദീര്‍ഘകാല കരാറില്‍ ഒപ്പിട്ടിരുന്നു. എന്നിരുന്നാലും സലായെ റയലിന്‍റെ കുപ്പായത്തില്‍ കണ്ടാല്‍ അത്ഭുതപ്പെടാനില്ല. 

Show Full Article


Recommended


bottom right ad