Asianet News MalayalamAsianet News Malayalam

കുടലിന്‍റെ ആരോഗ്യത്തെ വഷളാക്കുന്ന എട്ട് ഭക്ഷണങ്ങള്‍...

ചില ഭക്ഷണങ്ങൾ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം വഷളാക്കുകയും ചെയ്യും. അത്തരത്തില്‍ കുടലിന്റെ ആരോഗ്യത്തെ വഷളാക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

8 foods that destroy gut health
Author
First Published Apr 25, 2024, 12:19 PM IST

വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹന സംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. ചില ഭക്ഷണങ്ങൾ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം വഷളാക്കുകയും ചെയ്യും. അത്തരത്തില്‍ കുടലിന്റെ ആരോഗ്യത്തെ വഷളാക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

1. സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളിനെ അനാരോഗ്യകരമായ കൊഴുപ്പുകള്‍ കുടലിന്‍റെ ആരോഗ്യത്തെ മോശമാക്കും. പല ദഹന പ്രശ്നങ്ങള്‍ക്കും അത് കാരണമാകും.  അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

2. പഞ്ചസാര

ശരീരത്തിൽ വീക്കം ഉണ്ടാക്കുന്ന ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകളെ പഞ്ചസാര ഇല്ലാതാക്കുന്നു. അതിനാല്‍ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് കുടലിന്‍റെ ആരോഗ്യത്തിന് നല്ലത്.  കൃത്രിമ മധുരപലഹാരങ്ങളും കുടലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. കേക്ക്, പേസ്ട്രി, സോഡ, മിഠായികള്‍ തുടങ്ങിയവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

3. പൂരിത കൊഴുപ്പ്

പൂരിത കൊഴുപ്പും കുടലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.  ഈ ഭക്ഷണങ്ങൾ ദഹിക്കാൻ ബുദ്ധിമുട്ടാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

4. ഉപ്പ്, കൊഴുപ്പ്

ഉയർന്ന അളവിൽ ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് കുടലിന്‍റെ ആരോഗ്യത്തിന് നല്ലത്. 

5. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് കുടലിന്‍റെ ആരോഗ്യത്തിന് നല്ലത്.

6. റെഡ് മീറ്റ് 

റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും വയറിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 

7. കോഫി 

കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 

8. മദ്യം

അമിതമായ മദ്യപാനവും കുടലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ മദ്യപാനവും പരിമിതപ്പെടുത്തുക. 

Also read: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിക്കാം ഈ ആറ് നട്സുകള്‍...

youtubevideo

Follow Us:
Download App:
  • android
  • ios