Asianet News MalayalamAsianet News Malayalam

രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍...

വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയതാണ് വെളുത്തുള്ളി.

benefits of drinking garlic juice on an empty stomach
Author
First Published Mar 31, 2024, 5:12 PM IST

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലീനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി ജ്യൂസ് രാവിലെ വെറുംവയറ്റില്‍  കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. 

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വയറിലെ അണുബാധകള്‍ ചെറുക്കുന്നതിനും ഗ്യാസ്, വയറു വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കും വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കും. വെളുത്തുള്ളിയിലെ അല്ലിസിൻ ആണ് ഇതിന് സഹായിക്കുന്നത്.  വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. വെളുത്തുള്ളി കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത്  ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും  നല്ലതാണ്. വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാന്‍ ഇവ ഗുണം ചെയ്യും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വണ്ണം കുറയ്ക്കാൻ മഞ്ഞൾ ഇങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios