Asianet News MalayalamAsianet News Malayalam

കുരുമുളക് കൊണ്ട് എങ്ങനെ ശരീരഭാരം കുറയ്ക്കാം..?

പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറക്കാൻ ദൃഢനിശ്​ചയവും ക്ഷമയും ​വേണം. 

Black pepper to lose your weight
Author
Thiruvananthapuram, First Published Apr 13, 2019, 7:07 PM IST

അമിതവണ്ണം പലര്‍ക്കും ഒരു പ്രശ്നമാണ്. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറക്കാൻ ദൃഢനിശ്​ചയവും ക്ഷമയും ​വേണം. വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല. ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ചില സുഗന്ധ വ്യഞ്​ജനങ്ങൾ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതിലൊന്നാണ് കുരുമുളക്.

രുചിയില്ലാത്ത പലവിഭവങ്ങൾക്കും ആസ്വാദ്യത നൽകാൻ കുരുമുളകിനാകുന്നു. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം ഗുണങ്ങൾ കുരുമുളകിനുണ്ട്​.  ശരീര വണ്ണം കുറക്കുന്നതിനും പോഷണപ്രവർത്തനങ്ങളെ സഹായിക്കു​ന്നതും ഉൾപ്പെടെയുള്ള ആരോഗ്യ ഗുണങ്ങൾ​ ഇതിനുണ്ട്​​. വിറ്റാമിൻ എ, കെ, സി, കാൽസ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന്​ സഹായിക്കുന്ന ഫൈബറും ഇതിൽ അടങ്ങിയിരിക്കുന്നു. എരിവുള്ള ഭക്ഷണം ശരീരത്തിലെ പോഷണ പ്രവർത്തനത്തെ സഹായിക്കും.

Black pepper to lose your weight


 

Follow Us:
Download App:
  • android
  • ios