Asianet News MalayalamAsianet News Malayalam

നീല നിറത്തിലുള്ള നെയ്ച്ചോറ്; പാചക വീഡിയോ കണ്ടത് 16 മില്യണ്‍ ആളുകള്‍...

നെയ്ച്ചോറിലാണ് ഇവിടത്തെ പരീക്ഷണം. നെയ്ച്ചോറ് പൊതുവേ എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ്. എന്നാല്‍ ഇവിടെ തീര്‍ത്തും വ്യത്യസ്തമായൊരു നെയ്ച്ചോറാണ് ഇവിടെ തയ്യാറാക്കുന്നത്. ഒറ്റ നോട്ടത്തില്‍ നീല നിറത്തിലുള്ള നെയ്ച്ചോറാണ് വീഡിയോയില്‍ കാണുന്നത്.  

Blue coloured ghee rice viral video
Author
First Published Apr 20, 2024, 12:31 PM IST

ഭക്ഷണത്തില്‍ നടക്കുന്ന പല പരീക്ഷണങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചില പാചക പരീക്ഷണ വീഡിയോകള്‍ വലിയ ട്രോളുകള്‍ നേടാറുമുണ്ട്. ഇവിടെയിതാ അത്തരം ഒരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്.

നെയ്ച്ചോറിലാണ് ഇവിടത്തെ പരീക്ഷണം. നെയ്ച്ചോറ് പൊതുവേ എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ്. എന്നാല്‍ ഇവിടെ തീര്‍ത്തും വ്യത്യസ്തമായൊരു നെയ്ച്ചോറാണ് ഇവിടെ തയ്യാറാക്കുന്നത്. ഒറ്റ നോട്ടത്തില്‍ നീല നിറത്തിലുള്ള നെയ്ച്ചോറാണ് വീഡിയോയില്‍ കാണുന്നത്.  ശംഖുപുഷ്പങ്ങള്‍ ചേര്‍ത്താണ് ഈ നീലനിറത്തിലുള്ള വറൈറ്റി നെയ്ച്ചോറ് തയ്യാറാക്കുന്നത്. 

വീഡിയോ തുടങ്ങുമ്പോള്‍ ശംഖുപുഷ്പങ്ങള്‍ ഇതളുകള്‍ വേര്‍പെടുത്തി ഒരു പാത്രത്തിലിട്ട് തിളപ്പിക്കുന്നതാണ് കാണുന്നത്. ശേഷം കുതിര്‍ത്തുവെച്ച അരി ഈ വെള്ളത്തില്‍ പാചകം ചെയ്യുന്നു. ഇതിലേയ്ക്ക് നെയ്യും മസാലയും കറുവയില, കിസ്മിസ് എന്നിവയുമെല്ലാം ചേര്‍ത്തുകൊടുക്കുന്നതും കാണാം. സാലഡിനൊപ്പം നെയ്ച്ചോറ് വിളമ്പുന്നതും വീഡിയോയില്‍ ഉണ്ട്. 

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ഇതിനകം 16 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. കണ്ടവരില്‍ ആര്‍ക്കും സംഭവം ഇഷ്ടപ്പെട്ടിട്ടില്ല.  ഈ വിഭവം ഒരുതരത്തിലും നെയ്ച്ചോറായി തോന്നുന്നില്ലെന്നും, ഇതിനെ നെയ്ച്ചോറ് എന്ന് വിളിക്കരുതെന്നും പലരും അഭിപ്രായപ്പെട്ടു. ഈ വീഡിയോ കണ്ടിട്ട് വിശപ്പ് പോയി എന്നാണ് ഒരാളുടെ കമന്‍റ്. 

 


Also read: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഈ ലോകാർബ് ഓംലെറ്റ്; റെസിപ്പി

youtubevideo

Follow Us:
Download App:
  • android
  • ios