Asianet News MalayalamAsianet News Malayalam

വിവാഹത്തിന് ഡീന ഓര്‍ഡര്‍ ചെയ്തത് മയില്‍ കേക്ക്, കിട്ടിയത് ടര്‍ക്കി കോഴി

ഓണ്‍ലൈനില്‍ ഒരു ചിത്രം കണ്ടാണ് ഡീന കേക്ക് ഓര്‍ഡര്‍ ചെയ്തത്. ഇതിനായി 21,344 രൂപ ചിലവാക്കി

bride order peacock cake but got a cake like turkey with leprosy
Author
Georgia, First Published Oct 14, 2019, 4:05 PM IST

ജോര്‍ജിയ സ്വദേശിയായ ഡീന തന്‍റെ വിവാഹത്തിന് വരനൊപ്പം ആഘോഷിക്കാന്‍ ഒരു കേക്ക് ഓര്‍ഡര്‍ ചെയ്തു. പീലി വിരിച്ചിട്ട മയിലിന്‍റെ രൂപമുള്ള കേക്കായിരുന്നു അവള്‍ ആഗ്രഹിച്ചതും ഓര്‍ഡര്‍ ചെയ്തതും. എന്നാല്‍ വിവാഹ ദിവസമെത്തിയ കേക്ക് കണ്ട് ഡീനയുടെ കണ്ണുതള്ളി. മയിലിന് പകരം ടര്‍ക്കി കോഴി; അതും കാണാന്‍ ആരോചകമായ രീതിയില്‍ തയ്യാറാക്കിയത്. 

ഓണ്‍ലൈനില്‍ ഒരു ചിത്രം കണ്ടാണ് ഡീന കേക്ക് ഓര്‍ഡര്‍ ചെയ്തത്. ഇതിനായി 300 ഡോളര്‍(21,344 രൂപ) ചിലവാക്കി. എന്നാല്‍ കിട്ടിയ കേക്ക് ആ ചിത്രത്തിലുണ്ടായിരുന്നതിനോട് യാതൊരു സമാനതയുമില്ലാത്തതായിരുന്നു. ഡീനയുടെ ബന്ധു അന്നെറ്റ് ഡേവിസ് ഹില്‍ ആണ് ചിത്രം പങ്കുവച്ച് സംഗതി തുറന്നുപറ‌ഞ്ഞത്. 

വിവാഹത്തിന്‍റെ തലേന്ന് തന്‍റെ സ്പെഷ്യല്‍ കേക്കിനായി കാത്തിരുന്ന ഡീനയ്ക്ക് കിട്ടി പണി അന്നെറ്റ് തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്. ഹൃദയാകൃതിയില്‍ രണ്ട് മയിലുകളുള്ള കേക്കായിരുന്നു ഡീന ആഗ്രഹിച്ചത്. ആകാംഷയോടെ കവര്‍ തുറന്നതും ഡീന ഞെട്ടിപ്പോയി. ഒരു പക്ഷിയുടെ തല ഒടിഞ്ഞുവീണു. 

''പക്ഷികളിലൊന്ന് മയിലുപോലെയില്ലെന്ന് മാത്രമല്ല, ടര്‍ക്കി കോഴിയേപ്പോലെയുണ്ട്. വെളുത്ത നിറമുള്ളതാണെങ്കില്‍ പക്ഷിയാണെന്ന് പോലും തോനുന്നില്ല, അതിന് തൂവലുപോലുമില്ല. എന്നാല്‍ പണം തിരികെ നല്‍കില്ലെന്നാണ് ബേക്കര്‍ പറഞ്ഞത്'' - അന്നെറ്റ് കുറിച്ചു.  നിരവധി പേരാണ് അന്നെറ്റിന്‍റെ പോസ്റ്റ് ഏറ്റെടുത്തത്. 5000 ലേറെ പേര്‍ ഷെയര്‍ ചെയ്തു. അതിലേറെ കമന്‍റുകളും ലഭിച്ചു. '' ഇത് ചത്ത മയിലാണോ'' എന്നാണ് ഒരാള്‍ ചോദിച്ചത്. 

Follow Us:
Download App:
  • android
  • ios