Asianet News MalayalamAsianet News Malayalam

മുഖത്തെ ചുളിവുകൾ കുറയ്ക്കണോ; എങ്കിൽ ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കൂ

ചർമ്മം കൂടുതൽ തിളക്കമുള്ളതാകാനും മൃദുത്വം ഉണ്ടാകാനും ബദാം കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് ​ഗവേഷകർ പറയുന്നത്. ആന്റിഓക്‌സിഡന്റ് വിറ്റാമിൻ ഇ യുടെ സമ്പന്നമായ ഉറവിടമാണ് ബദാം. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. 

Daily almond consumption help reduce facial wrinkles
Author
Trivandrum, First Published Oct 9, 2019, 9:12 PM IST

പ്രായം കൂടുന്തോറും ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകൾ. ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിലെ മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ബദാം ദിവസേന കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

ചർമ്മം കൂടുതൽ തിളക്കമുള്ളതാകാനും മൃദുത്വം ഉണ്ടാകാനും ബദാം കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് ​ഗവേഷകർ പറയുന്നത്. ആന്റിഓക്‌സിഡന്റ് വിറ്റാമിൻ ഇ യുടെ സമ്പന്നമായ ഉറവിടമാണ് ബദാം. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അമിത വിശപ്പ് കുറയ്ക്കുന്നതിനും ബദാം സഹായിക്കുമെന്ന് യുസി ഡേവിസിലെ ക്ലിനിക്കൽ ഡെർമറ്റോളജിയിലെ അസോസിയേറ്റ് പ്രൊഫസറായ രാജാ ശിവമണി പറയുന്നു. 
ബദാമില്‍ ഏറെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹനപ്രക്രിയ അനായാസമാക്കാന്‍ സഹായിക്കുന്നവയാണ് ബദാം.

 ദിവസവും ബദാം കഴിക്കുന്നത്, ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ബദാമില്‍ മാംഗനീസ്, റൈബോഫ്ലാവിന്‍, കോപ്പര്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ദിവസവും ബദാം കഴിക്കുന്നത് ശാരീരികക്ഷമത വര്‍ദ്ദിപ്പിക്കാന്‍ ഏറ്റവും നല്ല വഴിയാണ്. ബദാമില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകള്‍ പേശികള്‍ക്ക് കരുത്ത് കൂട്ടുമെന്നും പ്രൊ. ശിവമണി പറയുന്നു.

 

Follow Us:
Download App:
  • android
  • ios