Asianet News MalayalamAsianet News Malayalam

ഈ ഡ്രൈ ഫ്രൂട്ട്സ് മാത്രം കഴിച്ചാല്‍ മതി, ശരീരത്തിന് വേണ്ട കാത്സ്യം ലഭിക്കും...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

dry fruits that are rich in calcium
Author
First Published Mar 31, 2024, 8:01 PM IST

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം അടങ്ങിയ നിരവധി നട്സുകളും ഡ്രൈ ഫ്രൂട്ട്സുകളും ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ഡ്രൈഡ് ഫിഗ്സ് അഥവാ ഉണക്ക അത്തിപ്പഴം ആണ് ആദ്യമായി ഈ  പട്ടികയില്‍ ഉള്‍പ്പെടുന്നത്.  100 ഗ്രാം  ഡ്രൈഡ് ഫിഗ്സില്‍ 55 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ശരീരത്തിന് വേണ്ട കാത്സ്യം ലഭിക്കും. 

രണ്ട്... 

ഡ്രൈഡ് ആപ്രിക്കോട്ടാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഡ്രൈഡ് ആപ്രിക്കോട്ടില്‍ 15 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്... 

ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. 28 ഗ്രാം ബദാമില്‍ 76 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.  

നാല്... 

ഈന്തപ്പഴമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം ഉപഭോഗം വര്‍ധിപ്പിക്കാന്‍ ഈന്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. 

അഞ്ച്... 

വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം വാള്‍നട്സില്‍ 98 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.

ആറ്...

ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം പ്രൂൺസില്‍ 43 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും വിറ്റാമിന്‍ എ, ബി, കെ, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒരു ഡ്രൈഫ്രൂട്ടാണിത്.  ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ ഏഴ് ഭക്ഷണങ്ങള്‍ നിങ്ങളുടെ കരളിന്‍റെയും വൃക്കയുടെയും ആരോഗ്യത്തെ നശിപ്പിക്കും...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios