Asianet News MalayalamAsianet News Malayalam

വെളുത്ത രക്താണുക്കൾ അഥവാ വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കും ഈ ഏഴ് ഭക്ഷണങ്ങള്‍...

ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് വെളുത്ത രക്താണുക്കളുടെ പ്രധാന ലക്ഷ്യം.  വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 
 

foods to boost white blood cell count
Author
First Published Apr 1, 2024, 2:44 PM IST

ചുവന്ന രക്താണുക്കള്‍ പോലെ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒന്നാണ് വെളുത്ത രക്താണുക്കൾ അഥവാ വൈറ്റ് ബ്ലഡ് സെല്ലുകള്‍.  രോഗപ്രതിരോധ കോശങ്ങൾ അല്ലെങ്കിൽ ഇമ്മ്യൂണോസൈറ്റുകൾ എന്നും ഇവയെ  അറിയപ്പെടുന്നു. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് വെളുത്ത രക്താണുക്കളുടെ പ്രധാന ലക്ഷ്യം. ഇവ പകർച്ചവ്യാധികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. 

വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിനായി ഫ്ലക്സ് സീഡ്, ചിയ സീഡ്, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രണ്ട്... 

ഗ്രീന്‍ ടീയാണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ  വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം കൂട്ടാന്‍ ഗുണം ചെയ്യും. 

മൂന്ന്... 

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ പപ്പായ വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

നാല്... 

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും വെളുത്ത രക്താണുക്കൾ അഥവാ വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കും. ഇതിനായി ഓറഞ്ച്, സ്ട്രോബെറി, കിവി, പേരയ്ക്ക, ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കാം. 

അഞ്ച്... 

തൈരാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമായ ഇവയും വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കും. 

ആറ്... 

വെളുത്തുള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

ഏഴ്... 

നട്സും സീഡുകളുമാണ് അവസാനമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും  വെളുത്ത രക്താണുക്കളുടെ എണ്ണം കൂട്ടാന്‍ ഗുണം ചെയ്യും. 

Also read: പാൻക്രിയാറ്റിക് ക്യാൻസർ; ഈ എട്ട് ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios