Asianet News MalayalamAsianet News Malayalam

രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുതേ...

ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്.രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ 150 കലോറി അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടിയ്ക്ക് കാരണമാകും. 

foods you should avoid at night
Author
Trivandrum, First Published Oct 11, 2019, 6:15 PM IST

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത്താഴവും. രാത്രിയിൽ ലഘു ഭക്ഷണങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. രാത്രിയിൽ വിശപ്പില്ലാതെ ആഹാരം കഴിച്ചാൽ ശരീരഭാരം കൂടാമെന്നാണ് പഠനങ്ങൾ പറയുന്നത്. രാത്രിയിൽ നിർബന്ധമായും ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. 

foods you should avoid at night

രണ്ട്...

രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ 150 കലോറി അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടിയ്ക്ക് കാരണമാകും. 

foods you should avoid at night

മൂന്ന്...

മിഠായികളും രാത്രി ഒഴിവാക്കേണ്ട ഭക്ഷണമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഉറക്കത്തിന് പ്രശ്‌നമുണ്ടാക്കും. തടി കൂട്ടുകയും ചെയ്യും. ശരീരം വിശ്രമത്തിലേക്കും ഉറക്കത്തിലേക്കും തയ്യാറെടുക്കുന്ന സന്ദർഭത്തിൽ ദഹനേന്ദ്രിയം ക്ഷീണത്തിലായിരിക്കും. 

foods you should avoid at night

നാല്...

രാത്രിയിൽ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, പാസ്ത, ബർഗർ, പിസ, ബിരിയാണി, ചോറ് , കൊഴുപ്പ് കൂടിയ ചിക്കൻ, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്സ്, ചില്ലിലോസ്, അതിമധുരം, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക. രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധ‍ർ പറയുന്നത്.

foods you should avoid at night

 രാത്രിയിൽ പതിവ്​ ഉറക്കത്തിന്​ തയ്യാറെടുക്കുന്ന സമയത്ത്​ ഒരാൾ ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിലെ അനാരോഗ്യകരമായ കൊഴുപ്പ്​ വൻതോതിൽ വർധിക്കുന്നുവെന്ന്​ മെക്സിക്കോയിലെ നാഷണൽ ഓട്ടോണോമസ് നടത്തിയ പഠനത്തിൻ പറയുന്നു. 

രാത്രി ഭക്ഷണം വെെകി കഴിക്കുമ്പോൾ ട്രൈ ഗ്ലിസറൈഡ് കൊഴുപ്പ് കൂടുന്നു. അത് പലതരത്തിലുള്ള രോ​ഗങ്ങൾക്കും കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ്​ കൂട്ടാനും ദഹനവുമായി ബന്ധപ്പെട്ട വിവിധ അസുഖങ്ങൾ ഉണ്ടാക്കാനും കാരണമാകുന്നു. 


 

Follow Us:
Download App:
  • android
  • ios