Asianet News MalayalamAsianet News Malayalam

ഇതൊരു നാലു മണി പലഹാരം; തയ്യാറാക്കാം അടിപൊളി കോളിഫ്‌ളവര്‍ പോപ്‌കോണ്‍; ഒപ്പം ഒരു കിടിലന്‍ സോസും

വെെകുന്നേരങ്ങളിൽ ചായയ്ക്കൊപ്പമോ അല്ലാതെയോ കഴിക്കാവുന്ന ഒരു പല​ഹാരമാണ് കോളിഫ്ളവർ പോപ്കോൺ. രുചികരമായ കോളിഫ്ളവർ പോപ്കോൺ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

how prepare cauliflower popcorn
Author
Trivandrum, First Published Oct 19, 2019, 3:15 PM IST

വേണ്ട ചേരുവകൾ...

കോളിഫ്‌ളവർ                                                   1 എണ്ണം
മുട്ട                                                                        2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                         1 ടേബിൾസ്പൂൺ 
മൈദാ                                                                  ഒരു കപ്പ് 
കോൺഫ്ലോർ                                                  2 ടേബിൾസ്പൂൺ
ഉപ്പ്                                                                      ആവശ്യത്തിന്
വെള്ളം                                                            ആവശ്യത്തിന് 
എണ്ണ                                                                 ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

കോളിഫ്‌ളവർ ചെറുതായി അരിഞ്ഞ് മഞ്ഞൾ വെള്ളത്തിൽ ഇട്ടുവയ്ക്കണം. ശേഷം വെള്ളം ഊറ്റിക്കളയാം. 

ബാക്കിയുള്ള ചേരുവകൾ എല്ലാം കൂടി മിക്സ് ചെയ്തു എടുക്കണം. 

മുട്ട മിക്സിയിൽ അടിച്ചു ചേർക്കുവാണെങ്കിൽ നല്ലത്. വെള്ളം ചേർക്കുമ്പോൾ അയഞ്ഞു പോകാതെ നോക്കണം. 

ശേഷം കോളിഫ്‌ളവർ ചേർത്ത് നന്നായി പുരട്ടി 2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം. പിന്നെ എണ്ണയിൽ വറുത്തു കോരാം.

സോസ് ഉണ്ടാക്കാൻ ആവശ്യമായവ:

സോയ സോസ്                                 കാൽ  കപ്പ്
ടൊമാറ്റോ സോസ്                         ഒരു ടേബിൾസ്‌പൂൺ 
വറ്റൽമുളക്                                       6 എണ്ണം 
തേൻ                                                   കാൽ കപ്പ്
എള്ള്                                               ഒരു ടേബിൾസ്‌പൂൺ 
വെളുത്തുള്ളി                              ഒരു ടേബിൾസ്‌പൂൺ 
എള്ളെണ്ണ                                         ആവശ്യത്തിന്
വെള്ളം                                             ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം വറ്റൽ മുളക് മിക്സിയിൽ ഒന്ന് അടിച്ചെടുക്കണം. 

വെളുത്തുള്ളി കൊത്തിയെടുക്കണം. 

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം വെളുത്തുള്ളി മൂപ്പിക്കാം. 

വറ്റൽ മുളക് പൊടിച്ചതും ചേർത്ത് വഴറ്റിയ ശേഷം ബാക്കി ചേരുവകൾ എല്ലാം ചേർത്ത് കൊടുക്കാം. 

അര കപ്പ് വെള്ളവും ഒഴിച്ച് നന്നായി തിളപ്പിച്ചു കുറുക്കി എടുക്കണം. അവസാനം വറുത്ത് വച്ചിരിക്കുന്ന കോളിഫ്‌ളവറും ചേർത്ത് ഇളക്കി യോജിപ്പിച്ചു എടുക്കുക.

സ്വാദൂറും കൊറിയൻ കോളിഫ്‌ളവർ പോപ്‌കോൺ തയ്യാറായി...

Follow Us:
Download App:
  • android
  • ios