Asianet News MalayalamAsianet News Malayalam

Health Tips: മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം...

ശരീരത്തിന്‍റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഒന്നാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും.

magnesium rich foods to control blood sugar
Author
First Published Apr 26, 2024, 7:51 AM IST

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത്തരത്തില്‍ പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഒന്നാണ് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍. ശരീരത്തിന്‍റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഒന്നാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.   

ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്നീഷ്യം ശരീരത്തിലെത്തുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിക്കേണ്ട മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം... 

1. ഡാര്‍ക്ക് ചോക്ലേറ്റ് 

ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ അയേണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. അതിനാല്‍ ഡാര്‍ക്ക് ചോക്ലേറ്റ് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. 

2. അവക്കാഡോ 

മഗ്നീഷ്യത്തിന്‍റെ മികച്ച ഉറവിടമാണ് അവക്കാഡോ. കൂടാതെ ഇവയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ ബി, കെ, ഫൈബര്‍  തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. 

3. നട്സ് 

മഗ്നീഷ്യം ധാരാളം അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും   ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

4. ചീര 

ചീരയില്‍ മഗ്നീഷ്യവും മറ്റ് ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഫൈബറും ഉണ്ട്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

5. പയറുവര്‍ഗങ്ങള്‍ 

മഗ്നീഷ്യം ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

6. വിത്തുകള്‍

ഫ്ലക്സ് സീഡ്, ചിയ സീഡ്സ് , മത്തങ്ങക്കുരു  തുടങ്ങിയ വിത്തുകളിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

7. ഓട്സ് 

ഫൈബറും മഗ്നീഷ്യവും അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.  

Also read: രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും വിറ്റാമിന്‍ സി അടങ്ങിയ ഈ പാനീയങ്ങള്‍...

youtubevideo


 

Follow Us:
Download App:
  • android
  • ios