Asianet News MalayalamAsianet News Malayalam

കരള്‍ രോഗങ്ങളെ തടയാന്‍ ഭക്ഷണക്രമത്തില്‍ വരുത്തേണ്ട അഞ്ച് മാറ്റങ്ങള്‍

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ഇന്ന് പലരെയും ബാധിക്കുന്നുണ്ട്. ആരോഗ്യകരവുമായ ഭക്ഷണക്രമം കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാം. അത്തരത്തില്‍ കരളിന്‍റെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 

Make These 5 Diet Changes To Prevent Liver Diseases
Author
First Published May 9, 2024, 9:45 PM IST

ആരോഗ്യമുള്ള കരൾ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ ആരോഗ്യം മോശമാകാം. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ഇന്ന് പലരെയും ബാധിക്കുന്നുണ്ട്. ആരോഗ്യകരവുമായ ഭക്ഷണക്രമം കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാം. അത്തരത്തില്‍ കരളിന്‍റെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

 1. ഉയർന്ന കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്

കൊഴുപ്പുള്ള ഭക്ഷണങ്ങൾ നിങ്ങളുടെ കരളിന് അനാരോഗ്യകരമാണ്. കരളില്‍ കൊഴുപ്പ് അടിയാനുള്ള സാധ്യത ഏറെയാണ്.  അതുപോലെ, ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കുന്നതും ഫാറ്റി ലിവർ രോഗങ്ങൾക്ക് കാരണമാകും.

2.  സമീകൃതാഹാരം കഴിക്കുക

പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. നല്ല സമീകൃതാഹാരത്തിന് നിങ്ങളുടെ കരളിനെയും ശരീരത്തെയും ആരോഗ്യകരമായി നിലനിർത്താൻ കഴിയും.

3. ആന്‍റി -ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ 

ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി നട്സ്, മഞ്ഞൾ, ഫാറ്റി ഫിഷ്, ഇലക്കറികൾ, ബെറി പഴങ്ങള്‍, ഗ്രീൻ ടീ, ബ്രൊക്കോളി, ഒലീവ് ഓയിൽ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.  

4. വെള്ളം ധാരാളം കുടിക്കുക

നിങ്ങളുടെ ശരീരം ശരിയായി പ്രവർത്തിക്കുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാനും കരളിൻ്റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

5. മദ്യം ഒഴിവാക്കുക 

മദ്യപാനം നിങ്ങളുടെ കരളിൻ്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ഫാറ്റി ലിവർ രോഗങ്ങൾക്കും മറ്റ് കരൾ രോഗങ്ങൾക്കും മദ്യം ഒരു പ്രധാന കാരണമാണ്. അതിനാൽ, മദ്യപാനം പരമാവധി ഒഴിവാക്കുക. 

കഴിക്കേണ്ട ഭക്ഷണങ്ങൾ:

കോഫി, ചായ, ബെറി പഴങ്ങള്‍, മുന്തിരി, ഒലീവ് ഓയിൽ, കൊഴുപ്പുള്ള മത്സ്യം, നട്സ്, ഓട്സ്, മഞ്ഞൾ, വെളുത്തുള്ളി, ധാന്യങ്ങൾ, ഇലക്കറികൾ, പച്ചക്കറികളും പഴങ്ങളും, അവക്കാഡോ, പയർവർഗങ്ങള്‍.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ:

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങൾ, മദ്യം, പഞ്ചസാര, അമിതമായ ഉപ്പ്, ചുവന്ന മാംസം,  സംസ്കരിച്ച ഭക്ഷണങ്ങൾ. 

Also read: ഈ ഏഴ് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, വൃക്കകളെ പൊന്നു പോലെ കാക്കാം

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios