Onam 2023 : ഈ ഓണത്തിന് സ്പെഷ്യൽ കരിക്ക് പായസം തയ്യാറാക്കാം
കരിക്ക് ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല അല്ലേ..ഒരുപാട് ഗുണങ്ങൾ അടങ്ങിയ കരിക്കിന്റെ കാമ്പ് കഴിക്കാനും കരിക്കിൻ വെള്ളം കുടിക്കാനും മാത്രമല്ല രുചികരമായ പായസവും തയ്യാറാക്കാം...
ഈ ഓണത്തിന് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു പായസം തന്നെ തയ്യാറാക്കിയാലോ..ഇളനീർ അല്ലെങ്കിൽ കരിക്ക് കൊണ്ട് പായസം തയ്യാറാക്കാം. കരിക്ക് ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല അല്ലേ..ഒരുപാട് ഗുണങ്ങൾ അടങ്ങിയ കരിക്കിന്റെ കാമ്പ് കഴിക്കാനും കരിക്കിൻ വെള്ളം കുടിക്കാനും മാത്രമല്ല രുചികരമായ പായസവും തയ്യാറാക്കാം...
കരിക്ക് പായസം തയ്യാറാക്കുന്ന വിധം...
വേണ്ട ചേരുവകൾ...
കരിക്ക് 4 എണ്ണം (ഇളം കരിക്ക് 2 എണ്ണം , കട്ടിയുള്ള കരിക്ക് 2 എണ്ണം )
കരിക്കിൻ വെള്ളം ഒരു ഗ്ലാസ്സ്
പാൽ അര ലിറ്റർ
പഞ്ചസാര അര കപ്പ്
കണ്ടൻസ്ഡ് മിൽക്ക് കാൽ കപ്പ്
എലയ്ക്ക പൊടിച്ചത് ഒരു ടീസ്പൂൺ
അണ്ടിപരിപ്പ് 10 എണ്ണം
ഉണക്ക മുന്തിരി 10 എണ്ണം
നെയ്യ് ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
ആദ്യമായി ഇളം കരിക്ക് അര കപ്പ് കരിക്കിൻ വെള്ളം ചേർത്ത് ചെറുതായി ഒന്ന് അരച്ചെടുക്കുക. ഒരുപാട് അരക്കാതെ ചെറിയ തരികളോട് കൂടി അരച്ചെടുക്കാം. ബാക്കി ഉള്ള കട്ടി കരിക്ക് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു വയ്ക്കാം. അടിക്കട്ടികൂടിയ ഒരു ഉരുളിയിലേക്ക് അരലിറ്റർ പാൽ തിളക്കാൻ വയ്ക്കാം...ഇതിലേക്ക് അര കപ്പ് പഞ്ചസാരയും കാൽ കപ്പ് കണ്ടൻസ്ഡ് മിൽക്കും കൂടി ചേർത്ത് നന്നായി തിളപ്പിക്കാം...ഇത് കുറുകി വരുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞ കരിക്കിൻ കഷ്ണങ്ങൾ ചേർത്ത് പത്ത് മിനിട്ട് വേവിക്കാം. കരിക്കിൻ കഷണങ്ങൾ സോഫ്ട് ആയി വരുമ്പോൾ അതിലേക്ക് തരിയായി അരച്ചു വെച്ചിരിക്കുന്ന കരിക്ക് കൂടി ചേർത്ത് ഇളക്കാം ...ചെറുതീയിൽ വേണം ഇത് തയ്യാറാക്കാൻ ...ഇനി പായസത്തിനു രുചിയും മണവും കൂടുതൽ കിട്ടാൻ ഒരു സ്പൂൺ ഏലയ്ക്കാ പൊടി ചേർക്കാം...ശേഷം ഇതിലേക്ക് ഒരു സ്പൂൺ നെയ്യിൽ അണ്ടിപരിപ്പും ഉണക്ക മുന്തിരിങ്ങയും വറുത്ത് ചേർക്കാം...കരിക്ക് പായസം റെഡി ...!
തയ്യാറാക്കിയത്:
സീമ ദിജിത്ത്,
മുംബെെ
Read more ഓണം സ്പെഷ്യൽ പിങ്ക് പാലട പായസം ; ഈസി റെസിപ്പി