Asianet News MalayalamAsianet News Malayalam

ഈസി മാംഗോ ഷേക്ക് ; റെസിപ്പി

സേവൈയ്യ (സേമിയ) ഇല്ലാതെ എന്ത് ഈദ് ആഘോഷം. നവാബി ഡേറ്റ്സ് സേവൈയ്യ വിത്ത് മാംഗോ ഷേക്ക്. 

ramzan special easy mango shake recipe
Author
First Published Apr 9, 2024, 2:58 PM IST

ത്യാഗത്തിന്റെ ദാനധർമ്മങ്ങളുടെ കഠിനവ്രതത്തിൻ്റെ പ്രാർത്ഥനയുടെ പുണ്യമായി റമദാൻ വന്നണഞ്ഞു. മധുരമില്ലാതെ എന്ത് ആഹ്ളാദം. സേവൈയ്യ (സേമിയ) ഇല്ലാതെ എന്ത് ഈദ് ആഘോഷം. നവാബി ഡേറ്റ്സ് സേവൈയ്യ വിത്ത് മാംഗോ ഷേക്ക്. 

വേണ്ട ചേരുവകൾ...

സേമിയ                                     -    50 ഗ്രാം
നെയ്യ്                                          -     1 ടീസ്പൂൺ
തിളച്ച വെള്ളം                        -    250 മില്ലി
ഫുൾക്രീം പാൽ-                      -     500 മി ലി
ശർക്കര പൊടി                         -    250 ഗ്രാം
കുങ്കുമപ്പൂ                                   -    1/4 ടീസ്പൂൺ
ഏലയ്ക്ക ചതച്ചത്                     -  1  ടീസ്പൂൺ
ഈന്തപ്പഴം                                   - 12 എണ്ണം
ചൂടു പാല്                                     - 3 ടേബിൾസ്പൂൺ
നെയ്യ്                                              - 1 ടേബിൾ സ്പൂൺ
ബദാം പരിപ്പ്                                -  10 എണ്ണം 
അണ്ടിപ്പരിപ്പ്                                -  10 എണ്ണം
മുന്തിരി                                          -   1 ടേബിൾസ്പൂൺ 

വേണ്ട ചേരുവകൾ...

മാമ്പഴക്കഷണങ്ങൾ                    1 ബൗൾ
ശർക്കര പൊടി                              125 ഗ്രാം
പാൽ                                               200 മി ലി
ഏലയ്ക്ക                                        2 എണ്ണം

തയ്യാറാക്കുന്ന വിധം...

ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി സേമിയ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക. തിളച്ച വെള്ളം ചേർത്ത് വേവിക്കുക. പാൽ തിളപ്പിച്ച് ഡബിൾ ഹോഴ്സ് ശർക്കര പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുങ്കുമപ്പൂവും ഏലയ്ക്ക ചതച്ചതും ചേർത്തിളക്കുക.  വെന്ത സേമിയയിലേക്ക് പാല് ചേർത്തിളക്കി ഒന്നുരണ്ടു മിനിറ്റ് പാകം ചെയ്തു സ്റ്റൗവ് ഓഫ് ചെയ്യുക. ഈന്തപ്പഴം ചൂടു പാല് ചേർത്ത് നന്നായി അരച്ചെടുത്ത് തയ്യാറാക്കിയ സേമിയയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തണുക്കാൻ വയ്ക്കുക. തണുത്തതിനു ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. തണുത്തു കഴിഞ്ഞാൽ കുറച്ചു കട്ടിയുള്ള സേവൈയ്യ തയ്യാർ. മാമ്പഴം ശർക്കര പൊടിയും പാലും ഏലയ്ക്കയും ചേർത്ത് നന്നായി മിക്സിയിൽ അടിക്കുക. തയ്യാറാക്കിയ മാംഗോ ഷേക്കും ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. നെയ്യ് ചൂടാക്കി നട്സ് വറുത്ത് തണുപ്പിച്ച  സേമിയയിലേക്ക് ചേർക്കുക. സെർവ്വിംഗ് ഗ്ലാസ്സിലേക്ക് രണ്ടു സ്പൂൺ തണുപ്പിച്ച മാംഗോ ഷേക്ക് ചേർത്ത് അതിനു മുകളിലായി തണുപ്പിച്ച സേവൈയ്യ സെറ്റ് ചെയ്തു മുകളിൽ വറുത്ത നട്സ് വിതറി  ഓരോ മാങ്ങ ക്യൂബ്സ് വച്ച് അലങ്കരിക്കാം. ഇത്തവണത്തെ റമദാൻ ആഘോഷം നവാബി ഡേറ്റ്സ് സേവൈയ്യ വിത്ത് മാംഗോ ഷേക്ക് കഴിച്ചു തുടങ്ങാം.

ചെറിയ പെരുന്നാൾ ആഘോഷമാക്കാം ; തീൻ‌മേശയിലൊരുക്കാം സ്പെഷ്യൽ ചിക്കൻ ഉലർത്തിയത്

 

 

Latest Videos
Follow Us:
Download App:
  • android
  • ios