Asianet News MalayalamAsianet News Malayalam

ദിവസവും ഓട്സ് കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ഫെെബർ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്സ്. അത് കൊണ്ട് തന്നെ പെട്ടെന്ന് ദഹിക്കാൻ പറ്റുന്ന ഭക്ഷണം കൂടിയാണ്. എല്ലുകൾക്കും പല്ലുകൾക്കും കൂടുതൽ ബലം കിട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ് ഓട്സ്.

reasons eat oats meal every day
Author
Trivandrum, First Published Sep 28, 2019, 9:01 AM IST

രാവിലെ ബ്രേക്ക്ഫാസ്റ്റായും അല്ലാതെയും നമ്മൾ ഓട്സ് കഴിക്കാറുണ്ട്. ഏത് പ്രായക്കാർക്കും കഴിക്കാൻ പറ്റിയ ഭക്ഷണമാണ് ഓട്സ്. ഫെെബർ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്സ്. അത് കൊണ്ട് തന്നെ പെട്ടെന്ന് ദഹിക്കാൻ പറ്റുന്ന ഭക്ഷണം കൂടിയാണ്. എല്ലുകൾക്കും പല്ലുകൾക്കും കൂടുതൽ ബലം കിട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ് ഓട്സ്. 

കാത്സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്‌, സിങ്ക്‌, മാംഗനീസ്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. കൊളസ്‌ട്രോള്‍ ഉള്ളവരോട് ഓട്‌സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്‍റെ കാരണം ഇതാണ്. 

ക്യാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ബീറ്റാ ഗ്ലൂക്കണ്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും. 

ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ത്താന്‍ സഹായിക്കും. പ്രമേഹരോഗികള്‍ ഓട്‌സ് കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ സാധിക്കും. മലബന്ധം പ്രശ്നം ഒഴിവാക്കാൻ നല്ലൊരു ഭക്ഷണമാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

ഒന്ന്...

രാവിലെ പ്രഭാതഭക്ഷണത്തിന് പാലിൽ കുറുക്കി ഓട്സ് കഴിക്കാം. പാലിൽ കഴിവതും മധുരം കുറച്ച് ഉപയോഗിക്കുകയോ തീരെ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക. മധുരം നിർബന്ധമുള്ളവർ തേൻ ചേർത്താലും മതിയാകും.

രണ്ട്...

ഓട്സ് മിൽക്ക് മിക്സ് തയാറാക്കുമ്പോൾ രുചിക്കും പോഷകഗുണങ്ങൾക്കും വേണ്ടി ഫ്രൂട്ട് ജ്യൂസ് ക്യൂബുകൾ ചേർക്കാം. പഴവർഗങ്ങൾ മധുരം കുറച്ചു തയാറാക്കിയ സിറപ്പ് ഫ്രിഡ്ജിൽ ഐസ് ക്യൂബ് രൂപത്തിൽ സൂക്ഷിച്ചുവച്ചാൽ ഓരോ ദിവസവും പ്രാതലിന് ഇത് ഓട്സിനൊപ്പം ചേർക്കാം. 

Follow Us:
Download App:
  • android
  • ios